---
title: "പേരാമ്പ്രയില്‍ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി"
english_title: "Traditional rice promotion scheme launched in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165300/traditional-rice-promotion-scheme-launched-in-perampra"
published_at: "2023-11-26T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65634daede69d_vayal.jpg"
keywords: []
---

# പേരാമ്പ്രയില്‍ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര : ** കേരളത്തില്‍ നിന്നും ഇന്ന് മാന്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ആരംഭിച്ച 'പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതി' യുടെ വിത്തിടല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര : ** കേരളത്തില്‍ നിന്നും ഇന്ന് മാന്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ആരംഭിച്ച 'പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതി' യുടെ വിത്തിടല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു.

വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീലജ പുതിയെടുത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ആര്‍ അഹല്‍ ജിത്ത് പദ്ധതി വിശദീകരിച്ചു സംസാരിച്ചു.ഒ.രാജീവന്‍ മാസ്റ്റര്‍, എം.പി ശ്രീധരന്‍ മാസ്റ്റര്‍, സി കുഞ്ഞബ്ദുള്ള, എടത്തുംകര ഇബ്രാഹിം, അമ്മദ് നെല്ലിക്കുന്ന്,കെ.സി ജയകൃഷ്ണന്‍, ഹമീദ് ആലിയാട്ട്, സുരേഷ് ദ്വാരക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പരമ്പരാഗത നെല്‍കൃഷിയിലൂടെ മാര്‍ക്കറ്റ് ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ പരമാവധി മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടാക്കി അതിലൂടെ കര്‍ഷകനെ സാമൂഹിക-സാമ്പത്തിക ഉന്നതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എടവരാട് എടുത്തും കരതാഴെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം എന്നാ രീതിയില്‍ അനശ്വര സഘം രണ്ടര ഏക്കര്‍ സ്ഥലത്ത് രക്തശാലി ഇനം നെല്‍കൃഷി ആരംഭിച്ചത്. ചടങ്ങിന് രാജന്‍ ഐശ്വര്യ സ്വാഗതവും രാജീവന്‍ എളയാടത്ത് നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165300/traditional-rice-promotion-scheme-launched-in-perampra)