---
title: "അച്ചടക്ക നടപടി തന്റെ ഭാഗം കേള്‍ക്കാതെ ; രാജന്‍ മരുതേരി"
english_title: "Disciplinary action without hearing his side; Rajan Marutheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165377/disciplinary-action-without-hearing-his-side-rajan-marutheri"
published_at: "2023-11-27T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65642b323680f_rajan_marutheri.jpg"
keywords: []
---

# അച്ചടക്ക നടപടി തന്റെ ഭാഗം കേള്‍ക്കാതെ ; രാജന്‍ മരുതേരി

> **Lead Summary:** ** പേരാമ്പ്ര : **തന്റെ ഭാഗം കേൾക്കാതെയാണ് തന്നെ പാർട്ടിയിൽ നിന്ന് സസ്പന്റ് ചെയ്ത നടപടി ഉണ്ടായിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ രാജൻ മരുതേരി.

## Article Content

** പേരാമ്പ്ര : **തന്റെ ഭാഗം കേൾക്കാതെയാണ് തന്നെ പാർട്ടിയിൽ നിന്ന് സസ്പന്റ് ചെയ്ത നടപടി ഉണ്ടായിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ രാജൻ മരുതേരി.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ്  കെ. സുധാകരൻ രാജൻ മരുതേരിയെ കോൺഗ്രസിൽ നിന്ന് സസ്പന്റ്  ചെയ്തതായി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിപ്പ് നൽകിയത്.

കെപിസിസി ജനറൽ സെക്രട്ടറി കെ.എ തുളസി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പൻഷൻ നടപടി എന്നും അറിയിപ്പിൽ പറയുന്നു. ഇതിനെ തുടർന്ന് ചില സാമൂഹ്യ മാധ്യമങ്ങളിൽ രാജൻ മരുതേരിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി എന്ന നിലയിൽ വാർത്തകളും പ്രചരിച്ചിരുന്നു.

ഇതിനുളള വിശദീകരണമായി നവമാധ്യമങ്ങളിലാണ് രാജൻ മരുതേരി എത്തിയത്. തന്നെ പുറത്താക്കിയതല്ലെന്നും സസ്പൻഷൻ നടപടി മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും തന്റെ ഭാഗം കേൾക്കാതെയുള്ള നടപടിയാണെന്നും നടപടി അംഗീകരിക്കുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ കോൺഗ്രസ്സിൽ നിന്ന് എന്നെ പുറത്താക്കി എന്ന രൂപത്തിൽ വാർത്തവരുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണ കുറിപ്പ് എഴുതുന്നത്. ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കോ നോ വ്യക്തിപരമായി ആരെയെങ്കിലും ആക്ഷേപിക്കുവാനോ അല്ല. എന്നെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നു പുറത്താക്കിയതല്ല സസ്പെൻഷൻ നടപടി മാത്രമാണ്. ഇതിനുള്ള കാരണം കെ.പി.സി.സി. പറഞ്ഞിട്ടുള്ളത് ഡി.സി.സി.സെക്രട്ടറി മുനീർ മാസ്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് 'പാർട്ടി നടപടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കുവാൻ ചിലർ ബോധപൂർവം ശ്രമിച്ചത് കൊണ്ടാണ് എൻ്റെ ഭാഗത്ത് നിന്നു ഇത്തരം ഒരു വിശദീകരണക്കുറിപ്പ് എഴുതുന്നത്.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് സപ്തംബർ മാസം 21 ന് പേരാമ്പ്ര കോൺഗ്രസ്സ് ഓഫീസിൽ ചേർന്ന ആകെ 13 പേർ പങ്കെടുത്ത കോൺഗ്രസ്സ് നേതൃയോഗം വോട്ടർ പട്ടികയുടെ ചർച്ചകഴിഞ്ഞപ്പോൾ ബ്ലോക്ക് പ്രസിഡണ്ട് പേരാബ്ര മണ്ഡലം സെക്രട്ടറിമാരായ പി.കെ.മജീദ്, കെ.സി.അനീഷ് എന്നിവർ നല്കിയ പരാതി യോഗത്തിലവതരിപ്പിച്ചു.

കോൺഗ്രസ്സ് പ്രവർത്തകന്മാരുടെ പേരിലുള്ള കേസ്സിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നായിരുന്നു കത്ത്.ഇന്ന കത്ത് വായിച്ചപ്പോrതന്നെ മുനീർ എരവത്ത് കേസ്സിൻ്റെ കാര്യം അവരവർ തന്നെ വഹിക്കട്ടെ എന്ന അഭിപ്രായം പറഞ്ഞു. അത് ശരിയല്ല എന്ന് ഞാനും പറഞ്ഞു. കാരണം എൻ്റെ പേരിൽ തന്നെ ഏറ്റവും ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിന്നു ലഭിച്ച കണക്കനുസരിച്ച53കേസ്സുകളുണ്ട്.മുനീറിൻ്റെ പേരിൽ വളരെ കുറച്ചു കേസ്സുകളെ ഉള്ളൂ.53കേസ്സുകളുടെ (മുഴുവൻ പ്രതികളുടെയും ) Fineഏകദേശം 5 ലക്ഷം രൂപയോളം വരും. അതുമായി ബന്ധപ്പെട്ട് ചെറിയ തർക്കമുണ്ടായി എന്നത് സത്യമാണ്. മാത്രമല്ല ഇതിന് പുറമെ ഒട്ടനവധി പ്രവർത്തകന്മാർ ഇ തേപോലെ കേസ്സിൽ പ്രതികളാണ് 'ഇതൊന്നും ഇവിടെ ചർച്ച ചെയ്തിട്ടു കാര്യമില്ലെന്നാണ് മുനീറിൻ്റെ പക്ഷം. എനിക്കു അതിനെ എതിർക്കേണ്ടി വന്നിട്ടുണ്ട്.ഇതിൻ്റെ പേരിലാണ് ഞാൻ മുനീറിനെതിരെ അസഭ്യവർഷം നടത്തി എന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും പറഞ്ഞാണ് കെ.പി.സി.സി ക്കു വ്യാജപരാതി നല്കിയത്. ഇത് അന്വേഷിക്കുവാൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീമതി KAതുളസിയെ നിയമിച്ചു.

ഒക്ടോബർ മാസം 14 ന് തുളസി കോഴിക്കോട് DCC ഓഫീസിൽ തെളിവെടുപ്പിന് വരുന്ന വിവരം എന്നെ അറിയിക്കുന്നത് അന്ന് കാലത്ത് 8 മണിക്കാണ്. അപ്പോൾ തന്നെ ഞാൻ സ്ഥലത്തില്ല എന്ന കാര്യം അവരെ അറിയിച്ചിരുന്നു.എന്നാൽ തലേ ദിവസം തന്നെ മുനീർ എരവത്തിനെ വിവരം അറിയിച്ചു.14 ന് കാലത്ത് തന്നെ മുനീർ കോൺഗ്രസ്സ് ഓഫീസിൽ നടന്ന യോഗത്തിൻ്റെ വിവരം പോലുമറിയാത്ത 15 ഓളം പേരെ (അതിൽ 1.വാസു വേങ്ങേരി ,കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർതിക്കെതിരെ പി.പി.രാമകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച നേതാവ്, 2 ബാബു തത്തക്കാടൻ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ സമാന്തര യോഗം വിളിച്ചു വിമത പ്രവർത്തനത്തിന് നേതൃത്വം കൊടുത്തയാൾ, 3 പി.ടി.ഇബ്രാഹിം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡ് 8 ൽ മൽസരിച്ച UDF സ്ഥാനാർഥി പി.കെ.രാഗേഷിനെ യോഗി ആദിത്യ നാഥിൻ്റെ സ്ഥനാർഥിയാണ് എന്ന് പറഞ്ഞു

പ്രചരണ o നടത്തിയ നേതാവു, മാത്രമല്ല കഴിഞ്ഞ 8 വർഷമായി പാർട്ടിയുടെ യാതൊരു പരിപാടിയിലും പങ്കെടുക്കാത്ത നേതാവു്, മറ്റൊരാൾ അദ്ധ്യാപക സംഘടനയുടെ നേതാവ് ,ഇവരൊന്നും തന്നെ കോൺഗ്രസ്സിൻ്റെ നേതൃത്വ യോഗത്തിൽ പങ്കെടുക്കാത്തവരാണ് )ശ്രീമതി തുളസിയുടെ മുൻപിലെത്തിച്ചു വ്യാജ മൊഴി നലകിച്ചു.

എൻ്റെ ഭാഗം ഫോണിൽ കേൾക്കാമെന്ന് പറഞ്ഞിട്ട് അത് പോലും കേട്ടിട്ടില്ല'അങ്ങനെയാണ് ഇപ്പോൾ സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്.കെ.പി..സി.സിയുടെ നടപടി അച്ചടക്കമുള്ള ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ ഞാൻ അംഗീകരിക്കുന്നു. കാരണം യൂത്ത് കോൺഗ്രസ്സ് വാർഡു പ്രസിഡണ്ടിൽ തുടങ്ങി മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റും യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ട നിയും ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമായതിന് ശേഷമാണ് ഞാൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായത്.

ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്. അലക്കി തേച്ച വടിവൊത്ത ഷർട്ടും മുണ്ടും ചിലപ്പോൾ കാണില്ല. പാർട്ടിക്കു അവമതിപ്പുണ്ടാക്കുന്ന ഒരു കേസ്സിലും ഞാൻ ഇപ്പെട്ടിട്ടില്ല' അതു കൊണ്ടു തന്നെ എന്തൊക്കെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നാലും ഒരു കോൺഗ്രസ്സ് പ്രവർത്തകനായി തുടരും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165377/disciplinary-action-without-hearing-his-side-rajan-marutheri)