---
title: "ജെഎല്‍യു ജില്ലാ ക്യാമ്പ് പേരാമ്പ്രയില്‍; സ്വാഗത സംഘം രൂപികരണ യോഗം സംഘടിപ്പിച്ചു "
english_title: "JLU District Camp at Perambra; A welcome team formation meeting was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165409/jlu-district-camp-at-perambra-a-welcome-team-formation-meeting-was-organized"
published_at: "2023-11-27T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65643dd9bbf00_1_jlu.jpg"
keywords: []
---

# ജെഎല്‍യു ജില്ലാ ക്യാമ്പ് പേരാമ്പ്രയില്‍; സ്വാഗത സംഘം രൂപികരണ യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ജനതാ ലേബര്‍ യൂനിയന്‍ പേരാമ്പ്രയില്‍ സ്വാഗത സംഘം രൂപികരണ യോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ജനതാ ലേബര്‍ യൂനിയന്‍ പേരാമ്പ്രയില്‍ സ്വാഗത സംഘം രൂപികരണ യോഗം സംഘടിപ്പിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി പേരാമ്പ്രയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപികരണ യോഗം ജെഎല്‍യു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്  ബിജു ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  അഡ്വ: രാജീവന്‍ മല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2024 ജനുവരി 13, 14 തിയതികളിലായി പേരാമ്പ്രയില്‍ വച്ച് ജില്ലാ ക്യാമ്പ് നടത്താന്‍ യോഗം തീരുമാനിച്ചു.

വല്‍സന്‍ എടക്കോടന്‍, കെ.ജി. രാമനാരായണന്‍, നീലിയോട്ട് നാണു, കെ. രാജന്‍, കല്ലോട് ഗോപാലന്‍, കെ.പി. രവീന്ദ്രന്‍, കെ.കെ. കൃഷ്ണന്‍, ഇ കെ. പവിത്രന്‍, സി. സജിത്, എം.കെ. സതി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി വല്‍സന്‍ എടക്കോടന്‍ (ചെയര്‍മാന്‍), കെ.പി. രവീന്ദ്രന്‍, ഇ.കെ. പവിത്രന്‍, വി.പി. വാസു (വൈ: ചെയര്‍മാന്‍മാര്‍), കെ. രാജന്‍ (ജന: കണ്‍വീനര്‍), കെ.ജി. രാമനാരായണന്‍, സി. സജിത് (കണ്‍വീനര്‍മാര്‍), കല്ലോട് ഗോപാലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165409/jlu-district-camp-at-perambra-a-welcome-team-formation-meeting-was-organized)