---
title: "അലൂമിനിയം സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാര്‍ ഇടപെടണം അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍"
english_title: "Inflation in aluminum products; Government Intervention Aluminum Labor Contract Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16545/inflation-in-aluminum-products-government-intervention-aluminum-labor-contract-association"
published_at: "2021-12-17T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc56f14cc75_kk.jpg"
keywords: []
---

# അലൂമിനിയം സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാര്‍ ഇടപെടണം അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **അലൂമിനിയം സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക്ക) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍: **അലൂമിനിയം സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക്ക) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എം. ദിലീപ് ഉദ്ഘാടനം ചെയ്തു. അസ്ലം മുക്കം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കോട്ടത്തുരുത്തി, ട്രഷറര്‍ മൊയ്തു തോടന്നൂര്‍, ജെയിംസ് തിയാടി, വി.പി. ഹമീദ്, എന്‍.പി. പ്രശാന്ത്, ബിജു ഏറാമല, മുഹമ്മദ് ഇഖ്ബാല്‍, രതീഷ് ബാലുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി പി. പ്രകാശന്‍ അരൂര്‍ അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായും പി.കെ രഞ്ജിഷ് സെക്രട്ടറിയായും നൗഷാദ് താമരശ്ശേരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16545/inflation-in-aluminum-products-government-intervention-aluminum-labor-contract-association)