---
title: "ഇരു കൈകളില്ലെങ്കിലും അമന്‍ വരച്ചു മുഖ്യമന്ത്രിയെ"
english_title: "Aman drew the Chief Minister even though he didn't have two hands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165456/aman-drew-the-chief-minister-even-though-he-didnt-have-two-hands"
published_at: "2023-11-27T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65646a3290c43_1_PM.jpg"
keywords: []
---

# ഇരു കൈകളില്ലെങ്കിലും അമന്‍ വരച്ചു മുഖ്യമന്ത്രിയെ

> **Lead Summary:** ** പേരാമ്പ്ര: **ഇരു കൈകളില്ലെങ്കിലും അമന്‍ അലി വരച്ചു മുഖ്യമന്ത്രിയെ. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലു കൊണ്ട് വരച്ച ചിത്രം അമന്‍ അലി സമ്മാനിച്ചത്.

## Article Content

** പേരാമ്പ്ര: **ഇരു കൈകളില്ലെങ്കിലും അമന്‍ അലി വരച്ചു മുഖ്യമന്ത്രിയെ. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലു കൊണ്ട് വരച്ച ചിത്രം അമന്‍ അലി സമ്മാനിച്ചത്.

സ്‌നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ സന്തോഷത്തോടെ മുഖ്യമന്ത്രി ഏറ്റുവാങ്ങി. വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്.

വെറും ഒരു മണിക്കൂര്‍ മാത്രം സമയമെടുത്താണ് അമന്‍ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്. ചിത്രരചന ക്ലാസിനൊന്നും അമന്‍ അലി പോയിട്ടില്ല.

യൂട്യൂബ് നോക്കിയാണ് ചിത്രം വരക്കാന്‍ പഠിച്ചത്. അരക്കിണര്‍ സ്വദേശികളായ റസിയയുടെയും നൗഷാദിന്റെയും മകനാണ് ഒന്‍പതാം ക്ലാസുകാരനായ അമന്‍ അലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165456/aman-drew-the-chief-minister-even-though-he-didnt-have-two-hands)