---
title: "കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം; സംഘാടകസമിതി യോഗം ചേര്‍ന്നു "
english_title: "Kozhikode Revenue District Arts Festival; The organizing committee meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165461/kozhikode-revenue-district-arts-festival-the-organizing-committee-meet"
published_at: "2023-11-27T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656471eb8b8ad_1_logo.jpg"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം; സംഘാടകസമിതി യോഗം ചേര്‍ന്നു 

> **Lead Summary:** ** പേരാമ്പ്ര: **കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ സംഘാടകസമിതി യോഗം ചേര്‍ന്നു.

## Article Content

** പേരാമ്പ്ര: **കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ സംഘാടകസമിതി യോഗം ചേര്‍ന്നു.

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍, ഡിഡിഇ സി. മനോജ് കുമാര്‍, ആര്‍ഡിഡി കെ. സന്തോഷ് കുമാര്‍, എഇഒ ബിനോയ് കുമാര്‍, പ്രിന്‍സിപ്പാള്‍ കെ നിഷിത, പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165461/kozhikode-revenue-district-arts-festival-the-organizing-committee-meet)