---
title: "സന്നദ്ധം സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് "
english_title: "Voluntary safety awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165476/voluntary-safety-awareness-class"
published_at: "2023-11-27T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564832396348_class.jpg"
keywords: []
---

# സന്നദ്ധം സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കേളികൊട്ട് എന്ന പേരില്‍ സംഘടിപ്പിച്ച ദിദിന സഹവാസ ക്യാമ്പില്‍ സന്നദ്ധം പരിപാടിയുടെ ഭാഗമായി അഗ്‌നിബാധ സുരക്ഷാ ബോധവല്‍ക്കരണവും ദുരന്തനിവാരണം എന്ന വിഷയത്തിലും ക്ലാസ് നടത്തി.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കേളികൊട്ട് എന്ന പേരില്‍ സംഘടിപ്പിച്ച ദിദിന സഹവാസ ക്യാമ്പില്‍ സന്നദ്ധം പരിപാടിയുടെ ഭാഗമായി അഗ്‌നിബാധ സുരക്ഷാ ബോധവല്‍ക്കരണവും ദുരന്തനിവാരണം എന്ന വിഷയത്തിലും ക്ലാസ് നടത്തി.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ് ക്ലാസ് എടുത്തു. തുടര്‍ന്ന് ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

എന്‍ എസ് എസ് കോഡിനേറ്റര്‍ ഷോബിന്‍ മാസ്റ്റര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വൈകിട്ട് നാലുമണിക്ക് നടന്ന സമാപന ചടങ്ങോടെ ക്യാമ്പ് അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165476/voluntary-safety-awareness-class)