---
title: "കേരളത്തില്‍ പാലസ്തീനിന്റെ പേരില്‍ നടക്കുന്നത് പ്രീണന രാഷ്ട്രീയം "
english_title: "Appeasement politics is going on in the name of Palestine in Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165479/appeasement-politics-is-going-on-in-the-name-of-palestine-in-kerala"
published_at: "2023-11-27T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656487ee88de3_falastheen.jpg"
keywords: []
---

# കേരളത്തില്‍ പാലസ്തീനിന്റെ പേരില്‍ നടക്കുന്നത് പ്രീണന രാഷ്ട്രീയം 

> **Lead Summary:** **പേരാമ്പ്ര:** കേരളത്തിലെ സംഘടിത വോട്ട് മുന്നില്‍ കണ്ട് മുന്നണികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നതാണെന്നും, ഇത് കേരളത്തിലെ മതതീവ്രവാദ ശക്തികള്‍ക്ക് ഊര്‍ജ്ജം പകരാനെ സാധിക്കൂ എന്നും ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ: എം അബ്ദുള്‍ സലാം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** കേരളത്തിലെ സംഘടിത വോട്ട് മുന്നില്‍ കണ്ട് മുന്നണികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നതാണെന്നും, ഇത് കേരളത്തിലെ മതതീവ്രവാദ ശക്തികള്‍ക്ക് ഊര്‍ജ്ജം പകരാനെ സാധിക്കൂ എന്നും ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ: എം അബ്ദുള്‍ സലാം പറഞ്ഞു.

NDA പേരാമ്പ്ര വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ നടന്ന പൊതുസമ്മേളനം പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകം മുഴുവന്‍ തീവ്രവാദത്തിനെതിരെ നിലകൊള്ളുമ്പോള്‍ നമ്മുടെ കേരളവും അതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ധേഹം പറഞ്ഞു.

കെ.പി പ്രസൂണ്‍ അധ്യക്ഷത വഹിച്ചു. കെ.നാരായണന്‍ മാസ്റ്റര്‍, തറമല്‍ രാഗേഷ്, കെ.എം സുധാകരന്‍, എം.ജി വേണു, ടി.എം ഹരിദാസ് , ജയകൃഷ്ണന്‍ ചേനായി, കെ.കെ. സജീവന്‍ , കെ.പി ബാബു, വേണു മമ്മിളി, ദീപേഷ് കുമാര്‍ , ചന്ദ്രന്‍ കുന്നത്ത് കുനി എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165479/appeasement-politics-is-going-on-in-the-name-of-palestine-in-kerala)