---
title: "റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന് കാല്‍ നാട്ടി "
english_title: "Revenue District School set foot on Kalotsava Pandal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165498/revenue-district-school-set-foot-on-kalotsava-pandal"
published_at: "2023-11-27T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65649b874ef79_000_9_APPOLA_-_9.JPG"
keywords: []
---

# റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന് കാല്‍ നാട്ടി 

> **Lead Summary:** **പേരാമ്പ്ര:** ഡിസംബര്‍ 4 മുതല്‍ 8വരെ പേരാമ്പ്രയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന് കാല്‍ നാട്ടി. അവലോകന യോഗവും നടത്തി. സംഘാടക സമിതി യോഗം വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു.

## Article Content

**പേരാമ്പ്ര:** ഡിസംബര്‍ 4 മുതല്‍ 8വരെ പേരാമ്പ്രയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ പന്തലിന് കാല്‍ നാട്ടി. അവലോകന യോഗവും നടത്തി. സംഘാടക സമിതി യോഗം വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു.

മേളയില്‍ പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. ഡിസംബര്‍ 4ന് തുടങ്ങേണ്ട മേള 3ന് ആരംഭിക്കാന്‍ തീരുമാനിച്ചു. 4ന് സംസ്ഥാന തലത്തില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മേള ഒരു ദിവസം മുന്‍പ് തുടങ്ങുന്നത്.

3ന് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഇവിടെ നടക്കുന്ന രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നഷ്ടപ്പെടുന്നവര്‍ക്ക് പിന്നീട് അവസരം നല്‍കും. 4ന് മേളയില്‍ ഇനങ്ങള്‍ ഉണ്ടാകില്ല.

ചെയര്‍മാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.വിനോദന്‍, ഡിഡിഇ സി.മനോജ് കുമാര്‍, ആര്‍ഡിഡി കെ.സന്തോഷ് കുമാര്‍, എഇഒ കെ.ബിനോയ് കുമാര്‍, പ്രിന്‍സിപ്പല്‍ കെ. നിഷിത, ഹെഡ്മാസ്റ്റര്‍ പി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165498/revenue-district-school-set-foot-on-kalotsava-pandal)