---
title: "ഡയാലിസിസ് മെഷീനുകളുടെയും ജനറേറ്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം "
english_title: "Inauguration of dialysis machines and generator"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165506/inauguration-of-dialysis-machines-and-generator"
published_at: "2023-11-27T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564a5af36c72_000_7_CHEMMANUR.JPG"
keywords: []
---

# ഡയാലിസിസ് മെഷീനുകളുടെയും ജനറേറ്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം 

> **Lead Summary:** ** അരിക്കുളം**: അരിക്കുളം നന്മ തണല്‍ ഡയാലിസിസ് സെന്ററിന് കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കാം ചാരിറ്റബിര്‍ ട്രസ്റ്റും, ഖത്തര്‍ കെ എം സി സി അരിക്കുളം പഞ്ചായത്ത് കമ്മറ്റിയും, റോട്ടറി ക്ലബ്ബ് ഓഫ് കലിക്കറ്റ്‌സൈബര്‍ സിറ്റിയും നല്‍കിയ അഞ്ച് ഡയാലിസിസ് മെഷീനുകളുടെയും ജനറേറ്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമദ് നിര്‍വ്വഹിച്ചു.

## Article Content

** അരിക്കുളം**: അരിക്കുളം നന്മ തണല്‍ ഡയാലിസിസ് സെന്ററിന് കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കാം ചാരിറ്റബിര്‍ ട്രസ്റ്റും, ഖത്തര്‍ കെ എം സി സി അരിക്കുളം പഞ്ചായത്ത് കമ്മറ്റിയും, റോട്ടറി ക്ലബ്ബ് ഓഫ് കലിക്കറ്റ്‌സൈബര്‍ സിറ്റിയും നല്‍കിയ അഞ്ച് ഡയാലിസിസ് മെഷീനുകളുടെയും ജനറേറ്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമദ് നിര്‍വ്വഹിച്ചു.

നന്മ തണല്‍ സെക്രട്ടറി ടി.പി കുഞ്ഞി മായന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.കെ.എന്‍ അടിയോടി അദ്ധ്യക്ഷനായി. നിജീഷ് കുമാര്‍, ഇമ്പിച്ച്യാലി തറവട്ടത്ത്, ടി.പി പര്യയ്ക്കുട്ടി ഹാജി, ടി. ഇബ്രാഹിം കുട്ടി, അഡ്വ. ടി.പി മുഹമ്മദ് ബഷീര്‍, ഇ. അബ്ദുല്‍ ജലീല്‍, എസ്.എം. നാസര്‍, സാജിദ് അഹമ്മദ്, ഇ.കെ. അഹമ്മദ് മുസ്ല്യാര്‍, ടി. പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍. പി.കെ മൊയ്തി ഹാജി നന്ദി പറഞ്ഞു. ഃ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165506/inauguration-of-dialysis-machines-and-generator)