---
title: "ദീപങ്ങളുടെ ഉത്സവമായി ക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക വിളക്ക് തെളിയിച്ചു "
english_title: "Trikartika lamp proved to be the festival of lights in temples"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165536/trikartika-lamp-proved-to-be-the-festival-of-lights-in-temples"
published_at: "2023-11-27T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564c24f7b86a_000_7_CHEMMANUR.JPG"
keywords: []
---

# ദീപങ്ങളുടെ ഉത്സവമായി ക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തിക വിളക്ക് തെളിയിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ഒന്നിച്ചു വരുന്ന ദിവസം ആണ് തൃക്കാര്‍ത്തിക. തമിഴ്‌നാട്ടിലാണ് ഇതിനു പ്രധാന്യമെങ്കിലും കേരളത്തിലും ഇത് ആഘോഷപൂര്‍വ്വം നടത്താറുണ്ട്.

## Article Content

**പേരാമ്പ്ര: **കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ഒന്നിച്ചു വരുന്ന ദിവസം ആണ് തൃക്കാര്‍ത്തിക. തമിഴ്‌നാട്ടിലാണ് ഇതിനു പ്രധാന്യമെങ്കിലും കേരളത്തിലും ഇത് ആഘോഷപൂര്‍വ്വം നടത്താറുണ്ട്.

ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും കാര്‍ത്തിക നാളില്‍ സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്. തൃക്കാര്‍ത്തിക ദിവസം സന്ധ്യയ്ക്ക് തൃക്കാര്‍ത്തികവിളക്ക് കൊളുത്തി ദേവിയെയും സുബ്രഹ്മണ്യദേവനെയും ആരാധിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമെന്നാണ് വിശ്വാസം. ഇത് ഭഗവതിയുടെ ജന്മനക്ഷത്രമായി കരുതുന്നു.

തൃക്കാര്‍ത്തിക ദിവസം വീടും പറമ്പുമൊക്കെ വൃത്തിയാക്കി, മഹാലക്ഷ്മിയെ വരവേല്‍ക്കാന്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിയിക്കുന്നതാണ് തൃക്കാര്‍ത്തികയിലെ പ്രധാന ചടങ്ങ്. കോട്ടൂര്‍ -കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്ക് തെളിയിച്ചു.

പാലേരി കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്ത് ഭക്തജനങ്ങള്‍ ഒത്ത് ചേര്‍ന്ന് കാര്‍ത്തിക ദീപം തെളിയിച്ചു. ദേവസ്ഥാനത്ത് നാളെ ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി പൊന്നമ്പത്ത് കുഞ്ഞിരാമന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൈകുന്നേരം 5 മണി മുതല്‍ ക്ഷേത്രശുദ്ധികലശം നടത്തുന്നതാണന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165536/trikartika-lamp-proved-to-be-the-festival-of-lights-in-temples)