---
title: "അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു"
english_title: "Akshar Awards announced perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16555/akshar-awards-announced-perambra"
published_at: "2021-12-17T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc5ede563ad_0000 WATERMARK.jpg"
keywords: []
---

# അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

> **Lead Summary:** ** പേരാമ്പ്ര:** അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

## Article Content

** പേരാമ്പ്ര:** അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത് ചലച്ചിത്ര സംവിധായകന്‍ വി.എം. വിനു സാഹിത്യകാരി ഡോക്ടര്‍ കെ.പി. സുധീര, കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്‌കരന്‍, യക്ഷി ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായ ബ്രിജേഷ് പ്രതാപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരങ്ങള്‍ക്ക് ഡോക്ടര്‍ ശശികല പണിക്കര്‍, ബഷീര്‍ സില്‍സില, ഉഷ സി നമ്പ്യാര്‍, പ്രസാദ് കൈതക്കല്‍, വി.കെ. വസന്തന്‍ വൈജയന്തിപുരം, പ്രദീപ് രാമനാട്ടുകര എന്നിവരും അര്‍ഹരായി.

ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്, മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളിലുമായി നടന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍ എണ്‍പതിലേറെ അവാര്‍ഡുകള്‍ ലഭിച്ച യക്ഷി ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായ ബ്രിജേഷ് പ്രതാപ് പേരാമ്പ്ര കൂത്താളി സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16555/akshar-awards-announced-perambra)