---
title: "ക്ലീന്‍ കേരള പദ്ധതിക്ക് കായണ്ണയില്‍ തുടക്കമായി"
english_title: "The beginning of the Clean Kayanna project in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16565/the-beginning-of-the-clean-kayanna-project-in-kayanna"
published_at: "2021-12-17T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc676e3844a_kk.jpg"
keywords: []
---

# ക്ലീന്‍ കേരള പദ്ധതിക്ക് കായണ്ണയില്‍ തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കായണ്ണ പദ്ധതിക്ക് കായണ്ണ ബസാറില്‍ തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കായണ്ണ പദ്ധതിക്ക് കായണ്ണ ബസാറില്‍ തുടക്കം കുറിച്ചു.

കേരള ഗവണ്‍മെന്റിന്റെ ക്ലീന്‍ കേരള പദ്ധതിയുമായി ചേര്‍ന്നാണ് കായണ്ണ ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം.

ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വേര്‍തിരിച്ച് ഓരോ മാസവും സംഭരിക്കും. ഓരോ മാസങ്ങളിലും തുണി വേസ്റ്റുകള്‍, ഇലക്ട്രോണിക് വേസ്റ്റ്, മറ്റ് വേസ്റ്റുകള്‍ തുടങ്ങിയവ സംഭരിക്കും.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ജയപ്രകാശ് കായണ്ണ അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ്, വിഇഒ സുധ, സോജോ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16565/the-beginning-of-the-clean-kayanna-project-in-kayanna)