---
title: "കലോത്സവം; സ്റ്റേജിതരമത്സരം ഡിസംബര്‍ 3ന് "
english_title: "Arts Festival Non-stage competition on 3rd December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165684/arts-festival-non-stage-competition-on-3rd-december"
published_at: "2023-11-28T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565c104001fe_1_logo.jpg"
keywords: []
---

# കലോത്സവം; സ്റ്റേജിതരമത്സരം ഡിസംബര്‍ 3ന് 

> **Lead Summary:** **പേരാമ്പ്ര:** ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സ്റ്റേജിതരമത്സരം നേരത്തെ നിശ്ചയിച്ചതില്‍നിന്നും മാറ്റംവരുത്തി ഡിസംബര്‍ മൂന്നിന് നടത്താന്‍ സംഘാടകസമിതി യോഗം തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര:** ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സ്റ്റേജിതരമത്സരം നേരത്തെ നിശ്ചയിച്ചതില്‍നിന്നും മാറ്റംവരുത്തി ഡിസംബര്‍ മൂന്നിന് നടത്താന്‍ സംഘാടകസമിതി യോഗം തീരുമാനിച്ചു.

നാലിന് നടത്താനായിരുന്നു ആദ്യ തീരുമാനം. നാലിന് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്. നാലിന് മേളയില്‍ മത്സര ഇനങ്ങള്‍ ഉണ്ടാകില്ല.

മൂന്നിന് സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഇവിടെ നടക്കുന്ന രചനാമത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവരുമ്പോള്‍ പിന്നീട് അവസരം നല്‍കും. അഞ്ചിന് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165684/arts-festival-non-stage-competition-on-3rd-december)