---
title: "കിണറ്റില്‍ വീണ എരുമയെ പേരാമ്പ്ര അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി "
english_title: "The buffalo that fell into the well was rescued by the Perambra Fire Brigade"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16569/the-buffalo-that-fell-into-the-well-was-rescued-by-the-perambra-fire-brigade"
published_at: "2021-12-17T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc6bbd3f086_kk.jpg"
keywords: []
---

# കിണറ്റില്‍ വീണ എരുമയെ പേരാമ്പ്ര അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി 

> **Lead Summary:** **പേരാമ്പ്ര: **കിണറ്റില്‍ വീണ എരുമയെ പേരാമ്പ്ര അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. ചെമ്പ്ര കേളോത്തു വയലിന് സമീപം പാറത്താഴത്ത് ജോസ് ചാക്കോയുടെ 3 വയസ്സു പ്രായമുള്ള എരുമയാണ് കിണറ്റില്‍ വീണത്.

## Article Content

**പേരാമ്പ്ര: **കിണറ്റില്‍ വീണ എരുമയെ പേരാമ്പ്ര അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. ചെമ്പ്ര കേളോത്തു വയലിന് സമീപം പാറത്താഴത്ത് ജോസ് ചാക്കോയുടെ 3 വയസ്സു പ്രായമുള്ള എരുമയാണ് കിണറ്റില്‍ വീണത്.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി. ഗീരീശന്റെയും സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി പ്രേമന്റയും നേതൃത്ത്വത്തില്‍ എന്‍.പി അനൂപ് കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി എരുമയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.

സേനാംഗങ്ങളായ വി.കെ. നൗഷാദ്, സനല്‍രാജ്, ബിനീഷ്‌കുമാര്‍, കെ.ബി സുരേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16569/the-buffalo-that-fell-into-the-well-was-rescued-by-the-perambra-fire-brigade)