---
title: "വ്യാപാരികളുടെ ആവശ്യം"
english_title: "Traders demand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165719/traders-demand"
published_at: "2023-11-28T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ed4bc0be6_convention.jpg"
keywords: []
---

# വ്യാപാരികളുടെ ആവശ്യം

> **Lead Summary:** **കോഴിക്കോട് : **വാടക കൊടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി വാടക കുടിയാന്‍ നിയമം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ചാലിക്കര യൂണിറ്റ് കണ്‍വന്‍ഷന്‍ സര്‍ക്കാറിനോടാവിശ്യപ്പെട്ടു. ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **വാടക കൊടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി വാടക കുടിയാന്‍ നിയമം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ചാലിക്കര യൂണിറ്റ് കണ്‍വന്‍ഷന്‍ സര്‍ക്കാറിനോടാവിശ്യപ്പെട്ടു. ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

പി സുരാജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ്, പ്രസിഡണ്ട് എ.എം കുഞ്ഞിരാമാ ന്‍, അശോകന്‍ പുളിയോട്ട് മുക്ക് എന്നിവര്‍ സംസാരിച്ചു. പി.കെ ലിമേഷ് സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി പി.കെ ലിമേഷ് സെക്രട്ടറി റിന്‍ഡ പ്രസിഡണ്ട് പി.കെ സുനില്‍ട്രഷറര്‍ എന്നിവരെതെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165719/traders-demand)