---
title: "പേരാമ്പ്രയില്‍ മുസ്ലിം യൂത്ത്   ലീഗ് യൂത്ത് മാര്‍ച്ച് നടക്കും"
english_title: "Muslim youth march in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165725/muslim-youth-march-in-perampra"
published_at: "2023-11-28T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565f48b2c855_march.jpg"
keywords: []
---

# പേരാമ്പ്രയില്‍ മുസ്ലിം യൂത്ത്   ലീഗ് യൂത്ത് മാര്‍ച്ച് നടക്കും

> **Lead Summary:** **പേരാമ്പ്ര :** നവംബര്‍ 30 ന് പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് 1500 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** നവംബര്‍ 30 ന് പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് 1500 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ച് നാളെ വ്യാഴാഴ്ച പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാട്ടി നടക്കുന്ന മാര്‍ച്ചില്‍ പത്ത് പഞ്ചായത്തുകളില്‍ നിന്നും നേരത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1500 പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണി നിരക്കും. ജാഥയെ വാദ്യഘോഷണങ്ങളുടെ അകമ്പടിയോട് കൂടി സ്വീകരിക്കും .

യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം യുവോത്സവം, മുഹബ്ബത്ത് കീ ബസാര്‍, വാഹന പ്രചരണ ജാഥ, യൂത്ത് മീറ്റുകള്‍, വിളമ്പര ജാഥകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്ക് ചെറിയ കുമ്പളത്ത് വെച്ച് അബ്ദുസമദ് സമദാനി എം. പി ഉദ്ഘാടനം ചെയ്യും.

സഹീര്‍ നല്ലളം മുഖ്യ പ്രഭാഷണം നടത്തും.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കടിയങ്ങാട് വി.വി മുഹമ്മദ്‌ലിയും, മൂരികുത്തിയില്‍ കെ.കെ നവാസും പേരാമ്പ്രയില്‍ അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രെട്ടറി അഡ്വ ഫൈസല്‍ ബാബുവും ,സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.കെ ഫിറോസും മുഖ്യാഥിതി കളായി പങ്കെടുക്കും.

ശേഷം വൈകുന്നേരം ആറ് മണിക്ക് ചാലിക്കര സമാപിക്കും. സമാപന സമ്മേളനത്തില്‍ അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ,നജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. ഫാത്തിമ തഹ്ലിയ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ രണ്ടു മാസം മുമ്പ് മരണപ്പെട്ട പേരാമ്പ്രയിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മുനീബ് കക്കാടിന്റെ സ്മരണാര്‍ത്ഥം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ,സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.സി കുട്ട്യാലി ,ജനറല്‍ കണ്‍വീനര്‍ പിസി മുഹമ്മദ് സിറാജ് ,ജനറല്‍ സെക്രെട്ടറി ശിഹാബ് കന്നാട്ടി ഭാരവാഹികളായ കെ സി മുഹമ്മദ് ,സലിം മിലാസ് ,ഷംസുദ്ധീന്‍ വടക്കയില്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165725/muslim-youth-march-in-perampra)