---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗനവാടി ഭിന്നശേഷി കലോത്സവം നടന്നു"
english_title: "Chakkittapara Gram Panchayat Anganwadi Bhinnasheshi Kalotsavam was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165733/chakkittapara-gram-panchayat-anganwadi-bhinnasheshi-kalotsavam-was-held"
published_at: "2023-11-28T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565fcd135041_kalolsavam.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗനവാടി ഭിന്നശേഷി കലോത്സവം നടന്നു

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടിയിലെ 200 ല്‍ അധികം കുട്ടികളും ബഡ്‌സ് സ്‌ക്കൂളിലെ 31 വിദ്യാര്ത്ഥി കളും പങ്കെടുത്ത വിപുലമായ കലോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടിയിലെ 200 ല്‍ അധികം കുട്ടികളും ബഡ്‌സ് സ്‌ക്കൂളിലെ 31 വിദ്യാര്ത്ഥി കളും പങ്കെടുത്ത വിപുലമായ കലോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ ശശി, ഇ.എം ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോസ്, ബിന്ദു സജി, വിനിഷ ദിനേശന്‍, എം.എം പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തില ബാബു സ്വാഗതവും, അംഗനവാടി വര്ക്കീര്‍ ശ്രീമതി. ബിന്ദു ജോര്ജ്ജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165733/chakkittapara-gram-panchayat-anganwadi-bhinnasheshi-kalotsavam-was-held)