---
title: "ക്വട്ടേഷനുകള്‍ ക്ഷണിച്ചു"
english_title: "Quotations are invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165757/quotations-are-invited"
published_at: "2023-11-28T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566160f1c8e5_000_8_chinmaya.JPG"
keywords: []
---

# ക്വട്ടേഷനുകള്‍ ക്ഷണിച്ചു

> **Lead Summary:** കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തന്‍പാറ ടൂറിസം സൈറ്റില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ സൗകര്യം ഒരുക്കുന്നതിനായി താഴെ പറയും പ്രകാരമുള്ള ''പോര്‍ട്ടബിള്‍ കമ്പാര്‍ട്‌മെന്റ്'' സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവെച്ച കവറുകളില്‍ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

## Article Content

കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തന്‍പാറ ടൂറിസം സൈറ്റില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ സൗകര്യം ഒരുക്കുന്നതിനായി താഴെ പറയും പ്രകാരമുള്ള ''പോര്‍ട്ടബിള്‍ കമ്പാര്‍ട്‌മെന്റ്'' സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവെച്ച കവറുകളില്‍ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ദര്‍ഘാസ് പ്രമാണങ്ങള്‍ ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് ഒരു മണി വരെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷന്‍, പേരാമ്പ്ര ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്ന് മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതും അന്നേദിവസം നാല് മണിക്ക് ലഭ്യമായ ക്വട്ടേഷനുകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165757/quotations-are-invited)