---
title: "തലനാരിഴയ്ക്ക് വൻ ദുരന്തമൊഴിവായി "
english_title: "The tragedy was averted "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165792/the-tragedy-was-averted"
published_at: "2023-11-29T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566a7d98b100_accident.jpg"
keywords: []
---

# തലനാരിഴയ്ക്ക് വൻ ദുരന്തമൊഴിവായി 

> **Lead Summary:** **പേരാമ്പ്ര : **ലോഡുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വൈദ്യുതി ലൈന്‍ ട്രാന്‍സ് ഫോമറിലിടിച്ചു മറിഞ്ഞു.

## Article Content

**പേരാമ്പ്ര : **ലോഡുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വൈദ്യുതി ലൈന്‍ ട്രാന്‍സ് ഫോമറിലിടിച്ചു മറിഞ്ഞു.

തലനാരിഴക്ക് വന്‍ ദുരന്തമൊഴിവായി.ചെറുവണ്ണൂര്‍ ചാനിയം കടവ് റോഡില്‍ കക്കറമുക്കിലേക്ക് വഴി പിരിയുന്ന ജംഗ്ഷന് സമീപമാണ് അപകടം.

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംഗളുരുവില്‍ നിന്ന് ബാലുശേരിയിലേക്ക് പാര്‍സല്‍ വസ്തുക്കളുമായി പോകുന്നതിനിടയിലാണ് റോഡിലെ വളവില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165792/the-tragedy-was-averted)