---
title: "മോട്ടോര്‍ വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് "
english_title: "motor vehicle tax; Single Settlement Adalath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165880/motor-vehicle-tax-single-settlement-adalath"
published_at: "2023-11-29T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656707ee71d2a_1_tax.jpg"
keywords: []
---

# മോട്ടോര്‍ വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് 

> **Lead Summary:** **പേരാമ്പ്ര: **2019 ഏപ്രില്‍ ഒന്നിന് ശേഷം വിവിധ കാരണങ്ങളാല്‍ മോട്ടോര്‍ വാഹന നികുതി ഒടുക്കാന്‍ സാധിക്കാതെ വന്നിട്ടുള്ള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ നികുതി തീര്‍പ്പാക്കാന്‍ അവസരം.

## Article Content

**പേരാമ്പ്ര: **2019 ഏപ്രില്‍ ഒന്നിന് ശേഷം വിവിധ കാരണങ്ങളാല്‍ മോട്ടോര്‍ വാഹന നികുതി ഒടുക്കാന്‍ സാധിക്കാതെ വന്നിട്ടുള്ള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ നികുതി തീര്‍പ്പാക്കാന്‍ അവസരം.

ഡിസംബര്‍ 6 ന് രാവിലെ 11 മണി മുതല്‍ 5 മണിവരെയാണ് അദാലത്ത്.

സര്‍ക്കാറിന്റെ ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി കുടിശ്ശികയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും മാത്രം നികുതി ഒടുക്കി ബാധ്യതകളില്‍ നിന്നും ഒഴിവാക്കാവുന്നതാണ്.

കൂടാതെ ജപ്തി നടപടികള്‍ നേരിടുന്ന വാഹന ഉടമകള്‍ക്കും അദാലത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165880/motor-vehicle-tax-single-settlement-adalath)