---
title: "ഒളിംമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സനും പീറ്റര്‍ സാറിനും ആദരവുമായ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് "
english_title: "With respect to Olympian Jinson Johnson and Peter Sir, Chakkittapara Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165951/with-respect-to-olympian-jinson-johnson-and-peter-sir-chakkittapara-gram-panchayat"
published_at: "2023-11-29T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656760653fda9_000_9_APPOLA_-_9.JPG"
keywords: []
---

# ഒളിംമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സനും പീറ്റര്‍ സാറിനും ആദരവുമായ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ:** ഇന്ത്യയുടെ കായിക ഭൂപടത്തില്‍ ചക്കിട്ടപാറയുടെ പേരെഴുതി ചേര്‍ത്ത് നാടിനഭിമാനമായ ജിന്‍സണ്‍ ജോണ്‍സനെയും, പീറ്റര്‍ സാറിനെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കുന്നു. ഡിസംബര്‍ 4 നു ചക്കിട്ടപാറയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കുന്നത്.

## Article Content

**ചക്കിട്ടപാറ:** ഇന്ത്യയുടെ കായിക ഭൂപടത്തില്‍ ചക്കിട്ടപാറയുടെ പേരെഴുതി ചേര്‍ത്ത് നാടിനഭിമാനമായ ജിന്‍സണ്‍ ജോണ്‍സനെയും, പീറ്റര്‍ സാറിനെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കുന്നു. ഡിസംബര്‍ 4 നു ചക്കിട്ടപാറയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കുന്നത്.

ഇതിനായ് സ്വാഗതസംഘം രൂപീകരിച്ചു. കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ ബിന്ദു വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വഗതസംഘം ചെയര്‍മാന്‍് കെ.സുനില്‍, കണ്‍വീനര്‍ ഇ.എം ശ്രീജിത്ത്, ട്രഷറര്‍ പി.പി രഘുനാഥ്, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ നിഖില്‍ നരിനട എന്നിവരെ തെരഞ്ഞെടുത്തു.

പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, വിനിഷ ദിനേശന്‍, ജിതേഷ് മുതുകാട് , ശോഭ പട്ടാണികുന്നേല്‍ ബിജു ചെറുവത്തൂര്‍, അമ്മദ് പെരുഞ്ചേരി, വി.വി കുഞ്ഞിക്കണ്ണന്‍, ത്രേസ്യാമ ജോര്‍ജ്ജ്, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165951/with-respect-to-olympian-jinson-johnson-and-peter-sir-chakkittapara-gram-panchayat)