---
title: " ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നടക്കുന്നു"
english_title: "The tribute is being done under the auspices of Chakkittapara Grama Panchayat Bharana Samiti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165960/the-tribute-is-being-done-under-the-auspices-of-chakkittapara-grama-panchayat-bharana-samiti"
published_at: "2023-11-29T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656764e48e162_grama_panchayath.jpg"
keywords: []
---

#  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആദരവ് നടക്കുന്നു

> **Lead Summary:** **ചക്കിട്ടപാറ :** ഇന്ത്യയുടെ കായിക ഭൂപടത്തില്‍ ചക്കിട്ടപാറയുടെ പേരെഴുതി ചേര്‍ത്ത് നാടിനഭിമാനമായ ജിന്‍സണ്‍ ജോണ്‍സനെയും, കോച്ച് കെ.എം. പീറ്ററിനെയും ഡിസംബർ 4 ന് 3 മണിക്ക് ചക്കിട്ടപാറയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നതിനായ് സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**ചക്കിട്ടപാറ :** ഇന്ത്യയുടെ കായിക ഭൂപടത്തില്‍ ചക്കിട്ടപാറയുടെ പേരെഴുതി ചേര്‍ത്ത് നാടിനഭിമാനമായ ജിന്‍സണ്‍ ജോണ്‍സനെയും, കോച്ച് കെ.എം. പീറ്ററിനെയും ഡിസംബർ 4 ന് 3 മണിക്ക് ചക്കിട്ടപാറയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നതിനായ് സ്വാഗതസംഘം രൂപീകരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ ബിന്ദു വത്സന്‍ അധ്യ ക്ഷത വഹിച്ചു, ഇ.എം ശ്രീജിത്ത് സ്വാഗതം പറഞ്ഞു.  പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെട്ട സ്വാഗതസംഘ കമ്മിറ്റിയും, ചെയര്‍മ്മാനായ് കെ.സുനില്‍, കണ്‍വീനര്‍ ഇ.എം ശ്രീജിത്ത്, ട്രഷറര്‍ ആയി പി.പി രഘുനാഥ് , പ്രരചണ കമ്മിറ്റി കണ്‍ വീനര്‍ നിഖില്‍ നരിനട എന്നിവരെ തെരഞ്ഞെടുത്തു.

പഞ്ചായത്തംഗങ്ങള്‍ ബിന്ദു സജി, വിനിഷ ദിനേശന്‍, ജിതേഷ് മുതുകാട് , സിഡിഎസ് ചെയർ പേഴ്സൺ ശോഭ പട്ടാണികുന്നേല്‍ ബിജു ചെറുവത്തൂര്‍, അമ്മദ് പെരുഞ്ചേരി, വി.വി കുഞ്ഞിക്കണ്ണന്‍ ,ത്രേസ്യാമ്മ ജോര്‍ജ്ജ്, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165960/the-tribute-is-being-done-under-the-auspices-of-chakkittapara-grama-panchayat-bharana-samiti)