---
title: "പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനെ കേരളസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ബി.ജെ.പി . "
english_title: "BJP says that the Kerala government is neglecting the Puzhithoda West Road."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165969/bjp-says-that-the-kerala-government-is-neglecting-the-puzhithoda-west-road"
published_at: "2023-11-29T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656770897cdeb_000_9_APPOLA_-_9.JPG"
keywords: []
---

# പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനെ കേരളസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ബി.ജെ.പി . 

> **Lead Summary:** ** പേരാമ്പ്ര: **മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് വലിയ സാധ്യത ഉള്ള പൂഴിത്തോട് പടിഞാറത്തറ ചുരമില്ലാ പാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തികഞ അവഗണന കാട്ടുകയാണെന്നും, കഴിഞ്ഞ ദിവസം പേരാമ്പ്രയിലെത്തിയ മുഖ്യമന്ത്രി ഈ റോഡിന്റെ കാര്യത്തില്‍ തികഞ്ഞ മൗനം പാലിച്ചത് ഇതിന് തെളിവാണെന്നും ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി പറഞ്ഞു.

## Article Content

** പേരാമ്പ്ര: **മലയോര മേഖലയുടെ വികസന മുന്നേറ്റത്തിന് വലിയ സാധ്യത ഉള്ള പൂഴിത്തോട് പടിഞാറത്തറ ചുരമില്ലാ പാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തികഞ അവഗണന കാട്ടുകയാണെന്നും, കഴിഞ്ഞ ദിവസം പേരാമ്പ്രയിലെത്തിയ മുഖ്യമന്ത്രി ഈ റോഡിന്റെ കാര്യത്തില്‍ തികഞ്ഞ മൗനം പാലിച്ചത് ഇതിന് തെളിവാണെന്നും ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി പറഞ്ഞു.

നവകേരള സദസ്സില്‍ വെച്ച് ഈ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്തെങ്കിലും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പേരാമ്പ്രയിലെത്തിയിട്ടും മലയോര നിവാസികളെ നിരാശരാക്കുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രശോഭ് കുറ്റപെടുത്തി.

എന്‍ഡിഎ കടിയങ്ങാട് ഏരിയാ കമ്മിറ്റി കടിയങ്ങാട് ടൗണില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കടിയങ്ങാട് ഏരിയാ പ്രസിഡന്റ് ലൈജു കോറോത്ത് അധ്യക്ഷത വഹിച്ചു.

ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ്, കെ.ടി ഹരീഷ്, കെ.ശ്രീധരന്‍ , ടി.എം.കെ കല്ലൂര്, എന്‍.എം രവീന്ദ്രന്‍ , സി.കെ ചന്ദ്രന്‍ , ബബീഷ് കല്ലൂര്‍, ശശി, സി.കെ നാണു എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165969/bjp-says-that-the-kerala-government-is-neglecting-the-puzhithoda-west-road)