---
title: "ചക്കിട്ടപാറ ക്രിസ്മസിനുപ രിസ്ഥിതി സൗഹൃദ ക്രിസ്മസ് ട്രീ ഒരുക്കി "
english_title: "Chakkittapara has prepared an eco-friendly Christmas tree for Christmas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165973/chakkittapara-has-prepared-an-eco-friendly-christmas-tree-for-christmas"
published_at: "2023-11-29T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65676eec75680_cristmas.jpg"
keywords: []
---

# ചക്കിട്ടപാറ ക്രിസ്മസിനുപ രിസ്ഥിതി സൗഹൃദ ക്രിസ്മസ് ട്രീ ഒരുക്കി 

> **Lead Summary:** ചക്കിട്ടപാറ : ക്രിസ്മസിനു വേണ്ടി പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ട്രീ ഒരുക്കി കൂത്താളി ജില്ലാ കൃഷി ഫാം ഗോള്‍ഡന്‍ സൈപ്രസ് തൈകള്‍ ആകര്‍ഷകമായ മണ്‍ചട്ടിയില്‍ ആണ് വിപണനത്തിനു തയാറാക്കിയത്.

## Article Content

ചക്കിട്ടപാറ : ക്രിസ്മസിനു വേണ്ടി പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ട്രീ ഒരുക്കി കൂത്താളി ജില്ലാ കൃഷി ഫാം ഗോള്‍ഡന്‍ സൈപ്രസ് തൈകള്‍ ആകര്‍ഷകമായ മണ്‍ചട്ടിയില്‍ ആണ് വിപണനത്തിനു തയാറാക്കിയത്.

പ്രവൃത്തി ദിവസങ്ങളില്‍ കൂത്താളി ഫാമില്‍ നിന്ന് 250 രൂപ നിരക്കില്‍ ട്രീ ലഭിക്കും. ട്രീ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി ജമീല അധ്യക്ഷത വഹിച്ചു.

ഫാം സൂപ്രണ്ട് കെ.വി നൗഷാദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, കൃഷി ഓഫിസര്‍ ഡോ.മുബീന, വി.പി ഫിറോസ് ബാബു, എന്‍.ആര്‍ രാജേഷ്, ടി.കെ ജോഷിബ, ടി.പി റജില, പി .കെ സുരേഷ്, കെ.സി അസീസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165973/chakkittapara-has-prepared-an-eco-friendly-christmas-tree-for-christmas)