---
title: "തിക്കോടിയില്‍ യുവാവ് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു "
english_title: "The girl who was set on fire by a young man in Thikkodi has died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16604/the-girl-who-was-set-on-fire-by-a-young-man-in-thikkodi-has-died"
published_at: "2021-12-17T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bca2937f0ae_WATER MERK  NEW.JPG"
keywords: []
---

# തിക്കോടിയില്‍ യുവാവ് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** തിക്കോടിയില്‍ യുവാവ് തീക്കൊളുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

## Article Content

**പേരാമ്പ്ര:** തിക്കോടിയില്‍ യുവാവ് തീക്കൊളുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

തിക്കോടി റെയില്‍വേ സ്‌റ്റേഷനു സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യുവാവായ നന്ദുവും കൃഷ്ണപ്രിയയും പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നും സംസാരിച്ചു കൊണ്ടിരിക്കേയാണ് യുവതിയെ തീകൊളുത്തിയത്.

പിന്നീട് ഇയാള്‍ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിക്കോടി പഞ്ചായത്ത് ഓഫീസില്‍ പ്രൊജക്റ്റ് അസിസ്റ്റന്റായി നാല് ദിവസം മുന്‍പായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. അമ്മ സുജാത. സഹോദരന്‍ യദുകൃഷ്ണ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16604/the-girl-who-was-set-on-fire-by-a-young-man-in-thikkodi-has-died)