---
title: "അന്യായമായി പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറക്കി വരുമാനം വര്‍ദ്ധിപ്പിക്കണം"
english_title: "KSRTC buses which are illegally parked should be brought on the road and revenue should be increased"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16606/ksrtc-buses-which-are-illegally-parked-should-be-brought-on-the-road-and-revenue-should-be-increased"
published_at: "2021-12-17T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcab99e2c83_vvvv - Copy (3) - Copy.JPG"
keywords: []
---

# അന്യായമായി പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറക്കി വരുമാനം വര്‍ദ്ധിപ്പിക്കണം

> **Lead Summary:** ** കോഴിക്കോട്: **കെഎസ്ആര്‍ടിസി ഡിപ്പോകളിലും യാഡുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ അടിയന്തിരമായി അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) കോഴിക്കോട് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

** കോഴിക്കോട്: **കെഎസ്ആര്‍ടിസി ഡിപ്പോകളിലും യാഡുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ അടിയന്തിരമായി അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) കോഴിക്കോട് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറിയായി ഏ.സി അനൂപിനെയും പ്രസിഡണ്ടായി പി റഷീദിനെയും ജില്ലാസമ്മേളനം തിരഞ്ഞെടുത്തു. ടി സൂരജ് ആണ് ട്രഷറര്‍.

എം ഷിബു നഗറില്‍ കെഎസ്ടിഎ ഹാള്‍ സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എം.കെ സുരേഷ്, പി.പി രാജാക്ഷി, സി.പി ദിലീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

എന്‍.കെ ജയദാസന്‍ രക്തസാക്ഷി പ്രമേയവും ഏസി അനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാസെക്രട്ടറി സി.എ പ്രമോദ്കുമാറും കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ഹണിബാലചന്ദ്രനും ട്രഷറര്‍ പി അജിത്ത്കുമാര്‍ വരവുചെലവ് കണക്കും എം ബാലകൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും എം ബാബുരാജ് പ്രമേയവും അവതരിപ്പിച്ചു.

അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ പി.എ ജോജോ, ആര്‍ ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് വി വിജയകൃഷ്ണന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ.ടി.പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ടി വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു.

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജില്ലാപ്രസിഡണ്ട് എം.കെ സുരേഷ്, വടകര യൂണിറ്റ് സെക്രട്ടറി എം കരുണാകരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16606/ksrtc-buses-which-are-illegally-parked-should-be-brought-on-the-road-and-revenue-should-be-increased)