---
title: "കലാമുദ്ര സാഹിത്യപ്രതിഭാ പുരസ്‌കാരം: 2023 "
english_title: "Kalamudra Sahitya Pratibha Award: 2023"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166074/kalamudra-sahitya-pratibha-award-2023"
published_at: "2023-11-30T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656842d4b1529_1_rachana.jpg"
keywords: []
---

# കലാമുദ്ര സാഹിത്യപ്രതിഭാ പുരസ്‌കാരം: 2023 

> **Lead Summary:** **പേരാമ്പ്ര: **കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാ സാംസ്‌കാരിക കൂട്ടായ്മയായ കലാമുദ്ര പേരാമ്പ്രയുടെ മൂന്നാമത് അഖില കേരള സാഹിത്യപ്രതിഭ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര: **കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാ സാംസ്‌കാരിക കൂട്ടായ്മയായ കലാമുദ്ര പേരാമ്പ്രയുടെ മൂന്നാമത് അഖില കേരള സാഹിത്യപ്രതിഭ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.

യുപി മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കഥ, കവിത, ലേഖനം ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രമായോ മൂന്നും കൂടിയോ അയയ്ക്കാം.അവ മുന്‍പ് പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്.

സാഹിത്യപ്രതിഭ പുരസ്‌കാരത്തിന് പരിഗണിക്കുമ്പോള്‍ മൂന്ന് മേഖലയിലെയും പ്രാഗത്ഭ്യം കൂടി കണക്കിലെടുക്കും. രചനകള്‍ക്ക് പ്രത്യേക വിഷയനിബന്ധനയില്ല. എ 4 പേപ്പറിന്റെ ഒരു വശത്തു മാത്രമേ എഴുതാവൂ. കവിത രണ്ട് പേജിലും കഥ നാല് പേജിലും ലേഖനം ആറ് പേജിലും കവിയരുത്.

രചനകള്‍ തപാലിലോ വാട്‌സ്ആപ് വഴിയോ അയക്കാം.പൊതുവായുള്ള സാഹിത്യ പ്രതിഭ പുരസ്‌കാരം കൂടാതെ കഥ/കവിത/ലേഖനം എന്നിവയില്‍ മികവ് തെളിയിക്കുന്ന രചനകള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.

മൗലിക രചനകള്‍ സാക്ഷ്യ പത്രത്തോടൊപ്പം താഴെ കൊടുത്ത വിലാസത്തിലോ വാട്‌സ്ആപ് നമ്പറിലോ ലഭിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബര്‍ 31 ആണ്.

അയക്കേണ്ട വിലാസം പ്രോഗ്രാം ഡയറക്ടര്‍, കലാമുദ്ര സാഹിത്യ പ്രതിഭാ പുരസ്‌കാരം -2023. C/o ഗായത്രി സ്റ്റുഡിയോ, വടകര റോഡ്, പേരാമ്പ്ര. പേരാമ്പ്ര: പി.ഒ , കോഴിക്കോട് ജില്ല. PIN 673525, വാട്‌സ്ആപ് നമ്പര്‍ 9497450474.

വിശദ വിവരങ്ങള്‍ക്ക് 9497450474,9539231170 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166074/kalamudra-sahitya-pratibha-award-2023)