---
title: "വയോജന മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് "
english_title: "Elderly Mobile Medical Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166081/elderly-mobile-medical-camp"
published_at: "2023-11-30T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656847e9af700_1_npb.JPG"
keywords: []
---

# വയോജന മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റേയും താലൂക്ക് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റേയും താലൂക്ക് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ചാലിക്കര മഠത്തും പൊയിലില്‍ 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  എം. കുഞ്ഞിരാമനുണ്ണി എന്നിവര്‍ സംസാരിച്ചു.

റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. രാജന്‍ സ്വാഗതവും കെ.ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166081/elderly-mobile-medical-camp)