---
title: "വനിതകള്‍ക്ക് സ്വയം തൊഴിലുമായി പ്രതീക്ഷ ഫ്‌ളോര്‍മില്‍ ആന്റ് ഫുഡ് പ്രൊഡക്ട്‌സ് കുഞ്ഞാലി മുക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Pratheeksha Florim & Food Products launches Kunhali Mookil for women self-employment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16616/pratheeksha-florim-food-products-launches-kunhali-mookil-for-women-self-employment"
published_at: "2021-12-17T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcb5787e80f_WATER MERK  NEW.JPG"
keywords: []
---

# വനിതകള്‍ക്ക് സ്വയം തൊഴിലുമായി പ്രതീക്ഷ ഫ്‌ളോര്‍മില്‍ ആന്റ് ഫുഡ് പ്രൊഡക്ട്‌സ് കുഞ്ഞാലി മുക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നൊച്ചാട് പഞ്ചായത്തിലെ കുഞ്ഞാലി മുക്കില്‍ ആരംഭിച്ച വനിത തൊഴില്‍ സംരംഭം പ്രതീക്ഷ ഫ്‌ളോര്‍മില്‍ ആന്റ് ഫുഡ് പ്രൊഡക്ട്‌സ് പ്രവര്‍ത്തനം തുടങ്ങി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നൊച്ചാട് പഞ്ചായത്തിലെ കുഞ്ഞാലി മുക്കില്‍ ആരംഭിച്ച വനിത തൊഴില്‍ സംരംഭം പ്രതീക്ഷ ഫ്‌ളോര്‍മില്‍ ആന്റ് ഫുഡ് പ്രൊഡക്ട്‌സ് പ്രവര്‍ത്തനം തുടങ്ങി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു തൊഴില്‍ സംരംഭം ഉദ്ഘാടനം ചെയ്തു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷയായി. ബ്ലോക്ക് വ്യവസായ ഓഫീസര്‍ ഷിബിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രജനി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ സജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ അജിത, പി.ടി അഷറഫ്, കെ.കെ ലിസി, പഞ്ചായത്തംഗം പി.എം രജീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി ബേബി, എടവന സുരേന്ദ്രന്‍, സി ഗംഗാധരന്‍, ഡി.എം രജീഷ്, കെ.കെ ഷാജി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രഭ ശങ്കര്‍ സ്വാഗതവും പി.ടി ദീപ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16616/pratheeksha-florim-food-products-launches-kunhali-mookil-for-women-self-employment)