---
title: "പേരാമ്പ്ര ബൈപ്പാസിലെ മരണക്കെണി ശ്വാശത പരിഹാരം വേണം: മഹിളാ കോണ്‍ഗ്രസ്സ് ഉണ്ണിക്കുന്ന് മേഖല കമ്മിറ്റി"
english_title: "Perampra Bypass Death Trap Needs Safe Solution: Mahila Congress Unnikun Regional Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166160/perampra-bypass-death-trap-needs-safe-solution-mahila-congress-unnikun-regional-committee"
published_at: "2023-11-30T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a1840b7f6_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസിലെ മരണക്കെണി ശ്വാശത പരിഹാരം വേണം: മഹിളാ കോണ്‍ഗ്രസ്സ് ഉണ്ണിക്കുന്ന് മേഖല കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്രയിലെ പുതിയ ബൈപ്പാസില്‍ ഇഎംഎസ് ആശുപത്രിക്ക് സമീപമുള്ള നാല്‍ക്കവല അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചതിനാല്‍ വലിയ അപകട സാധ്യത ഉള്ള മേഖലയായി തുടരുകയാണ്.

## Article Content

** പേരാമ്പ്ര :** പേരാമ്പ്രയിലെ പുതിയ ബൈപ്പാസില്‍ ഇഎംഎസ് ആശുപത്രിക്ക് സമീപമുള്ള നാല്‍ക്കവല അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചതിനാല്‍ വലിയ അപകട സാധ്യത ഉള്ള മേഖലയായി തുടരുകയാണ്.

നിലവില്‍ വിവിധ അപകടങ്ങള്‍ ഇവിടെ ഉണ്ടായി കഴിഞ്ഞിരിക്കുന്നു. നാലു റോഡില്‍ നിന്നും വരുന്ന വാഹനങ്ങളും ഭയത്തോടെയാണ് ജംങ്ങ്ഷനില്‍ പ്രവേശിച്ച് തലനാരിഴക്ക് രക്ഷപ്പെട്ട് പോകുന്നത്.

ഈ കാരണങ്ങളാല്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള ഈ ജംങ്ങ്ഷനില്‍ വലിയൊരു അപകടം ഉണ്ടായതിനു ശേഷം നടപടി എടുക്കുന്നതിന് പകരം ശാസ്ത്രീയമായ രീതിയില്‍ ജംങ്ങ്ഷനിലെ ട്രാഫിക്ക് ക്രമീകരണം ഉണ്ടാക്കണമെന്ന് ഉണ്ണിക്കുന്ന് മേഖല മഹിളാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിര ശ്രദ്ധക്കായി ഈ കാര്യത്തില്‍ നിവേദനം നല്‍കാനും ഡിസംബര്‍ 10 ഞായറാഴ്ച്ച ജംങ്ങ്ഷനില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളടക്കം സ്വരൂപിക്കുന്ന തരത്തില്‍ സായാന്ന ധര്‍ണ്ണ നടത്താനും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

യോഗം മഹിളാ കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്റ് മഞ്ജുള ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കുന്ന് മേഖല മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്റ് ടി.കെ സതി, സെക്രട്ടറി മിനി മനോജ്, ഷീന ഹരിദാസ് , സിന്ധു ഗിരീഷ് , സല്‍മ അസീസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166160/perampra-bypass-death-trap-needs-safe-solution-mahila-congress-unnikun-regional-committee)