---
title: "യൂത്ത് മാര്‍ച്ച് ശനിയാഴ്ച ബാലുശ്ശേരിയില്‍ "
english_title: "Youth March Saturday at Balushery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166166/youth-march-saturday-at-balushery"
published_at: "2023-11-30T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a5791388b_000_8_chinmaya.JPG"
keywords: []
---

# യൂത്ത് മാര്‍ച്ച് ശനിയാഴ്ച ബാലുശ്ശേരിയില്‍ 

> **Lead Summary:** **നടുവണ്ണൂര്‍:** ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 26ന് കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് ശനിയാഴ്ച ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**നടുവണ്ണൂര്‍:** ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 26ന് കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് ശനിയാഴ്ച ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വിദ്വേഷ ത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ചില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം പേര്‍ അണിനിരക്കും. യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥകള്‍, മുഹബ്ബത്ത് കീ ബസാറുകള്‍, ജാഥ അംഗങ്ങളുടെ സംഗമം, വാഹന പ്രചരണ ജാഥ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 8:30ന് നടുവണ്ണൂര്‍ വെച്ച് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്യും. അസ്‌കര്‍ ഫറോക്ക് മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് ഉള്ളിയേരി, ബാലുശ്ശേരി , വട്ടോളി ബസാര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം 5 മണിക്ക് പൂനൂര്‍ അങ്ങാടിയില്‍ സമാപിക്കും. സമാപന സമ്മേളനം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

അഡ്വ.പി കെ ഫിറോസ്,പി.കെ ബഷീര്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ , അഡ്വ. ഷിബുമീരാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് മാര്‍ച്ച് സംഘാടക സമിതി ചെയര്‍മാന്‍ കെ. അഹമ്മദ് കോയ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ പി എച്ച് ഷമീര്‍, കണ്‍വീനര്‍ സി. കെ.ഷക്കീര്‍ ഭാരവാഹികളായ ലത്തീഫ് നടുവണ്ണൂര്‍, ഫസല്‍ കൂനഞ്ചേരി, കെ.ടി.കെ. റഷീദ് എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166166/youth-march-saturday-at-balushery)