---
title: "പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് : വെല്‍ഫയര്‍ പാര്‍ട്ടി സമര യാത്ര നടത്തും "
english_title: "Puzhithod West Alternative Road: Welfare Party will conduct a protest march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166192/puzhithod-west-alternative-road-welfare-party-will-conduct-a-protest-march"
published_at: "2023-11-30T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568bb698bcf3_000_8_chinmaya.JPG"
keywords: []
---

# പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് : വെല്‍ഫയര്‍ പാര്‍ട്ടി സമര യാത്ര നടത്തും 

> **Lead Summary:** **പേരാമ്പ്ര : **പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദല്‍ പാത യാഥാത്ഥ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി സമര യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദല്‍ പാത യാഥാത്ഥ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി സമര യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്റെ നേത്യത്വത്തിലാണ് സമര യാത്ര സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 2 ന് ഉച്ചക്ക് 2.30 ന് പേരമ്പ്രയില്‍ പാര്‍ട്ടി സംസ്ഥന പ്രസിഡന്റ്‌റ് റസാഖ് പാലേരി യാത്ര ഉദ്ഘാടനം ചെയ്യും. ബൈക്കുകളില്‍ പ്രവര്‍ത്തകര്‍ യാത്രയെ അനുഗ്രമിക്കും.

കടിയാങ്ങാട്, പന്തിരിക്കര, പെരുവണ്ണമുഴി, പൂഴിത്തോട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 5 മണിക്ക് ചെമ്പനോട സമാപന സമ്മേളനത്തോടെ അവസാനിക്കും. സമാപാന പരിപാടിയില്‍ വയനാട് കോഴിക്കോട് ജില്ലകളിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖകര്‍ സംബന്ധിക്കും.

ചുരം വഴിയുള്ള യാത്രാ പ്രതിസന്ധി ഒരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കകയാണ്. ഇതില്‍ നിന്ന് രക്ഷനേടാനുള്ള പോംവഴി ബദല്‍ പാത നിര്‍മ്മിക്കുക എന്നുള്ളത് മാത്രമാണ്. 9 കിലോമീറ്റര്‍ മാത്രമാണ് പൂഴിത്തേട് നിന്നും വയനാട് അതിര്‍ത്തിയിലേക്കുള്ളത്.

1991 ല്‍ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് സര്‍വേ നടത്തിയതിത്തിന്റെ ഭാഗമായി 58 ഏക്കര്‍ വനഭൂമിക്ക് പകരമായി 104 ഏക്കര്‍ കൃഷി ഭൂമി നാട്ടുകാര്‍ വനം വകുപ്പിന് നല്‍കി പണി ആരംഭിച്ചെങ്കിലും പിന്നിട് തടസ്സങ്ങള്‍ കാരണം പണി നിര്‍ത്തി വെക്കേണ്ടി വന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയ യത്തിന്റെ എതിര്‍പ്പാണ് ഇപ്പോള്‍ റോഡ് യാഥാര്‍ത്ഥ്യമാവുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് എത്രയും പെട്ടെന്ന് റോഡ് യാഥാത്ഥ്യമാക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍, സമരസമിതി കണ്‍വീനര്‍ നൂഹ് ചേളന്നൂര്‍, മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്‌റഫ്, സെക്രട്ടറി വി.എം. നൗഫല്‍, വി.പി. അസീസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166192/puzhithod-west-alternative-road-welfare-party-will-conduct-a-protest-march)