---
title: "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ചരിത്ര ചിത്ര രചനയുമായി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍"
english_title: "Amrita Mahotsavam of Independence: Perambra AUP School with historical painting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16620/amrita-mahotsavam-of-independence-perambra-aup-school-with-historical-painting"
published_at: "2021-12-17T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcbdf5ab85e_WATER MERK  NEW.JPG"
keywords: []
---

# സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ചരിത്ര ചിത്ര രചനയുമായി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര: **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ ചരിത്ര ചിത്ര രചന നടന്നു.

## Article Content

** പേരാമ്പ്ര: **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ ചരിത്ര ചിത്ര രചന നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രശസ്ത ചിത്രകാരനുമായ ആര്‍.ബി. പേരാമ്പ്ര ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

സ്‌കൂളില്‍ സജ്ജീകരിച്ച ക്യാന്‍വാസില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം പകര്‍ത്തിയത് പുതു തലമുറയില്‍ ചരിത്രബോധം സൃഷ്ടിക്കുന്നതിനുള്ള വേറിട്ട പരിപാടിയായി മാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16620/amrita-mahotsavam-of-independence-perambra-aup-school-with-historical-painting)