---
title: "ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റ് മീറ്റ് ജേതാവ് കെ.എം പീറ്ററിനെ ആദരിച്ചു "
english_title: "Asian Masters Athlete Meet winner KM Peter was felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166202/asian-masters-athlete-meet-winner-km-peter-was-felicitated"
published_at: "2023-11-30T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568c0e2cfe53_000_8_chinmaya.JPG"
keywords: []
---

# ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റ് മീറ്റ് ജേതാവ് കെ.എം പീറ്ററിനെ ആദരിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ: **ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ കെ.എം പീറ്ററിനെ ചക്കിട്ടപാറ വനിത സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

** ചക്കിട്ടപാറ: **ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ കെ.എം പീറ്ററിനെ ചക്കിട്ടപാറ വനിത സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

പ്രസിഡന്റ് എം.ജെ ത്രേസ്യ ഉപഹാരം നല്‍കി. വൈസ് പ്രസിഡണ്ട് മറിയാമ്മ മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാലി ജോസഫ്, സി.ഒ ത്രേസ്യ, കെ. മാലു, ഇ. ജെ മേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166202/asian-masters-athlete-meet-winner-km-peter-was-felicitated)