---
title: "സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക; കെ.എസ്.എസ്.പി.യു "
english_title: "Restoration of statutory pension; KSSPU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16621/restoration-of-statutory-pension-ksspu"
published_at: "2021-12-17T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcc76fba15d_WATER MERK  NEW.JPG"
keywords: []
---

# സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക; കെ.എസ്.എസ്.പി.യു 

> **Lead Summary:** ** പേരാമ്പ്ര**: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലു മേഖലകളിലായി നടത്തിയ പെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് തല പരിപാടി മേപ്പയ്യൂരില്‍ ജില്ലാ രക്ഷാധികാരി വി.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര**: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലു മേഖലകളിലായി നടത്തിയ പെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് തല പരിപാടി മേപ്പയ്യൂരില്‍ ജില്ലാ രക്ഷാധികാരി വി.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

2013 മുതല്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് വര്‍ഷങ്ങളായി നിലവിലിരുന്ന സ്റ്റാറ്റിയൂട്ടറി സമ്പ്രദായം പുനസ്ഥാപിക്കുന്നതിന് പെന്‍ഷനര്‍മാരുടെ ഐക്യനിര അത്യാവശ്യമാണെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

മെഡിസെപ് പദ്ധതി അപാകതകള്‍ പരിഹരിച്ച് ഉടനെ നടപ്പിലാക്കാനും പെന്‍ഷന്‍ ക്ഷാമാശ്വാസ പരിഷ്‌കരണ കുടിശ്ശികകള്‍ മുന്‍ ഉത്തരവനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യാനും യോഗം അധികൃതരോട് അഭ്യര്‍ഥിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാഘവന്‍ അധ്യക്ഷനായി. പ്രൊഫ. സി.പി.അബൂബക്കര്‍ പെന്‍ഷന്‍ ദിന പ്രഭാഷണം നടത്തി.

സംസ്ഥാന കൗണ്‍സിലര്‍മാരായ എന്‍.കെ.രാഘവന്‍ , എ. കേളപ്പന്‍ നായര്‍, ജില്ലാ ജോ.സെക്രട്ടറി ടി.വി.ഗിരിജ, ജില്ലാക്കമ്മിറ്റി അംഗങ്ങളായ കെ സുകുമാരന്‍, വി.പി.നാണു, ഇ.ബാലന്‍ നായര്‍ , മേലടി ബ്ലോക്ക് ഭാരവാഹികളായ ടി.കുഞ്ഞിരാമന്‍, എന്‍.കെ.ബാലകൃഷ്ണന്‍, എം.എം.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16621/restoration-of-statutory-pension-ksspu)