---
title: "നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബീവറേജില്‍ നിയമനം ലഭിച്ച് നൊച്ചാട്ടുകാരി"
english_title: "After a legal battle, Nochottukari got an appointment in Beverage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16632/after-a-legal-battle-nochottukari-got-an-appointment-in-beverage"
published_at: "2021-12-18T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd44ba69059_WATER MERK  NEW.JPG"
keywords: []
---

# നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബീവറേജില്‍ നിയമനം ലഭിച്ച് നൊച്ചാട്ടുകാരി

> **Lead Summary:** ** പേരാമ്പ്ര:** നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബീവറേജില്‍ ആശ്രിത നിയമനം നേടി നൊച്ചാട് സ്വദേശി സ്മിത . ഹൈക്കോടതി വിധിപ്രകാരം ആശ്രിത നിമനത്തിലൂടെ ബീവറേജില്‍ ജോലി ലഭിച്ച കേരളത്തിലെ ആദ്യ വനിതയാണ് ഈ നൊച്ചാട്ടുകാരി.

## Article Content

** പേരാമ്പ്ര:** നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബീവറേജില്‍ ആശ്രിത നിയമനം നേടി നൊച്ചാട് സ്വദേശി സ്മിത . ഹൈക്കോടതി വിധിപ്രകാരം ആശ്രിത നിമനത്തിലൂടെ ബീവറേജില്‍ ജോലി ലഭിച്ച കേരളത്തിലെ ആദ്യ വനിതയാണ് ഈ നൊച്ചാട്ടുകാരി.

1996 ലെ ചാരായ നിരോധനം മൂലം തൊഴില്‍ നഷ്ടപെട്ടതിനെ തുടര്‍ന്ന് ഈ മേഖലയിലെ മുന്നൂറോളം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തിരുന്നു.

അതിന്റെ ഭാഗമായി 2001ലെ യു.ഡി.എഫ്. സര്‍ക്കാര്‍ ചാരായ തൊഴിലാളികളെ പുനരധിവസിക്കുന്നതിന്റെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷനില്‍ ഭാവിയില്‍ വരുന്ന ഒഴിവിന്റെ 25% ചാരായ തൊഴിലാളി കള്‍ക്കായി നീക്കി വയ്ക്കണം എന്ന 20.02.2002 ല്‍ ജി.ഒ.(ആര്‍. ടി) 81/2002 എന്ന ഉത്തരവ് പുറപ്പെടുവിക്കുകയും പിന്നീട് ആ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് 7.08.2004 ല്‍ ജി.ഒ .(ആര്‍.ടി) 567/2004 ഉത്തരവ് പ്രകാരം മരണപ്പെട്ടവരുടെ ആണ്‍ മക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു.

അതിന്മേല്‍ 1.03.2006 ലെ സര്‍ക്കാര്‍ ഉത്തരവിനെ ഉ തുടര്‍ന്നും ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലും 2006 ല്‍ 51 പേരെയും 2009 ഇല്‍ 216 പേര്‍ക്കും ബീവറേജസ് കോര്‍പ്പറേഷനില്‍ നിയമനം നല്‍കിയിരുന്നു.

എന്നാല്‍ 2016 ല്‍ അബ്കാരി ആക്ട് ഭേദഗതി ചെയ്തുകൊണ്ട് സ്ത്രീകള്‍ക്കും മദ്യ വില്‍പ്പന ശാലകളില്‍ ജോലിചെയ്യാം എന്ന ഉത്തരവ് വന്നതിനെ തുടര്‍ന്ന് അഡ്വക്കേറ്റ്.

ദീപു തങ്കന്‍ മുഖേന പേരാമ്പ്ര സ്വദേശിനി ആയ സ്മിത സമര്‍പ്പിച്ച ഹര്‍ജ്ജി തീര്‍പ്പാക്കികൊണ്ടാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പതിനഞ്ചാം തീയതി മുതല്‍ ബിവറേജസ് കോര്പറേഷന്റെ കോഴിക്കോട് പേരാമ്പ്ര ചില്ലറ വില്‍പന ശാലയില്‍ ജോലി ചെയ്തു വരികയാണ്. പേരാമ്പ്ര പഞ്ചായത്തു ലൈബ്രറിയില്‍ ലൈബ്രറിയന്‍ ആയി ജോലിചെയ്തു വരുന്ന വിനോദാണ് ഭത്താവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16632/after-a-legal-battle-nochottukari-got-an-appointment-in-beverage)