---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A blood donation camp was organized at Vadakumpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166618/a-blood-donation-camp-was-organized-at-vadakumpad-higher-secondary-school"
published_at: "2023-12-02T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b48e7cab8b_000_8_chinmaya.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പാലേരി:** എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രക്തദാന ക്യാമ്പയിന്‍ 'ജീവദ്യുതി 'പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് എംവിആര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

## Article Content

**പാലേരി:** എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രക്തദാന ക്യാമ്പയിന്‍ 'ജീവദ്യുതി 'പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് എംവിആര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

എന്‍ എസ് എസ് വളന്റിയര്‍ മാര്‍ക്ക് രക്തദാനം നടത്താനുള്ള പ്രായമാകാത്ത സാഹചര്യത്തില്‍ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ രക്തദാനത്തിന് സന്നദ്ധരായവരെ ക്യാമ്പില്‍ എത്തിച്ചാണ് രക്തദാനം നടത്തിയത്.

സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാമ്പില്‍ നിരവധി ആളുകളാണ് രക്തം ദാനം ചെയ്യാനെത്തിയത്.നിസ്സഹായരായ കാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈ സഹായം എന്ന നിലയ്ക്കാണ് പരിപാടി ആവിഷ്‌കരിച്ചത് ജീവദ്യുതി പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് മുഖ്യാഥിതിയായിരുന്നു. പ്രോഗ്രാം ഓഫീസര്‍ ഇ ബിന്ദു പദ്ധതി വിശദീകരിച്ചു .

പി ടി എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപകന്‍ വി. അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ആര്‍ ബി കവിത സ്വാഗതം പറഞ്ഞ ചടങ്ങിന് വളണ്ടിയര്‍ ലീഡര്‍ കെ കെ സഹറ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166618/a-blood-donation-camp-was-organized-at-vadakumpad-higher-secondary-school)