---
title: "  വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അന്താരാഷ്ട്ര ഭാഷാ ദിനം ആചരിച്ചു"
english_title: "International Language Day was celebrated at Velliyoor AUP School perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16679/international-language-day-was-celebrated-at-velliyoor-aup-school-perambra"
published_at: "2021-12-18T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd7e2d4ce0c_0000 WATERMARK.jpg"
keywords: []
---

#   വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അന്താരാഷ്ട്ര ഭാഷാ ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** അന്താരാഷ്ട്ര അറബിക് ഭാഷാ ദിന വാരാചരണത്തിന്റെ ഭാഗമായി വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ഡിസംബര്‍ 13 മുതല്‍ 18 വരെ നടത്തുന്ന പരിപാടിക്ക് സ്‌കൂള്‍ അലിഫ് അറബിക് ക്ലബ് ആണ് നേതൃത്വം നല്‍കുന്നത്.

## Article Content

** പേരാമ്പ്ര:** അന്താരാഷ്ട്ര അറബിക് ഭാഷാ ദിന വാരാചരണത്തിന്റെ ഭാഗമായി വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ഡിസംബര്‍ 13 മുതല്‍ 18 വരെ നടത്തുന്ന പരിപാടിക്ക് സ്‌കൂള്‍ അലിഫ് അറബിക് ക്ലബ് ആണ് നേതൃത്വം നല്‍കുന്നത്.

ഒരാഴ്ച്ച കാലമായി എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. രേഖാ ചിത്രം, കളറിംഗ് പോസ്റ്റര്‍, ഡിസൈനിങ് ഭാഷാദിന ബാഡ്ജ് നിര്‍മ്മാണം, ക്വിസ് മത്സരങ്ങള്‍, വായനാ മത്സരം, പദപ്പയറ്റ,് അറബി ഗാനം, പ്രസംഗം, കാലിഗ്രാഫി എന്നീ മത്സരങ്ങളാണ് നടത്തിയത്. മത്സരത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 20ാം തിയ്യതി അനുമോദന ചടങ്ങ് സംഘടിപ്പിക്കും.

വിവിധ ഭാഷാ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും അറബിഭാഷാ ചരിത്രവും വര്‍ത്തമാനവും എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും വിദ്യാരംഗം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. അഷറഫ് ഉദഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ.സി. മജീദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ് പി. ലിജി, പി.പി. മുഹമ്മദലി, സി.കെ. സജ്‌ന, പി. നിഖില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16679/international-language-day-was-celebrated-at-velliyoor-aup-school-perambra)