---
title: "ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ "
english_title: "National Agricultural Workers Federation Perampra Constituency Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166806/national-agricultural-workers-federation-perampra-constituency-convention"
published_at: "2023-12-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c87e66113d_000_8_chinmaya.JPG"
keywords: []
---

# ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അംശാദായം 60 വയസ് വരെ അടച്ചതിന് ശേഷം കിട്ടുന്ന അതിവര്‍ഷാനുകൂല്യം ഒറ്റതവണയായി നല്‍കണമെന്നും ഗഡുക്കളായി കൊടുക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അംശാദായം 60 വയസ് വരെ അടച്ചതിന് ശേഷം കിട്ടുന്ന അതിവര്‍ഷാനുകൂല്യം ഒറ്റതവണയായി നല്‍കണമെന്നും ഗഡുക്കളായി കൊടുക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അംശാദായം 5 രൂപയില്‍ നിന്ന് 20 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ആനുപാതികമായി ആനുകൂല്യവും വര്‍ദ്ധിപ്പിക്കണമെന്നും വിവാഹ ധന സഹായം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൂത്താളി എയുപി സ് കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഡികെടിഎഫ് സംസ്ഥാന പ്രസിഡണ്ട് യു.വി. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് ശ്രീധരന്‍ മേനാച്ചേരി , പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. മധുകൃഷ്ണന്‍ , ഡികെ ടി എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് അത്തോളി, കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു പുല്ല്യോട്ട് , ഒ.കെ. കരുണാകരന്‍, പി.സി. രാധാകൃഷ്ണന്‍ , സി.പ്രേമന്‍ , കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം വി.കെ. രാഗിത , പി.കെ. ശ്രീധരന്‍ , പി.വി. ലക്ഷി അമ്മ, എ. ഗോവിന്ദന്‍ , പി.വി. പത്മാവതി, പ്രസി ആര്‍പ്പാംകുന്നത്ത് എന്നിവര്‍ സംസാരിച്ചു.

ഡി കെ ടി എഫ് ജനറല്‍ സെക്രട്ടറി യു.കെ. അശോകന്‍ സ്വാഗതം പറഞ്ഞ ചാങ്ങിന് ഡി.കെ.ടി.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അശോകന്‍ പെരുംപട്ടാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166806/national-agricultural-workers-federation-perampra-constituency-convention)