---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വയോജന ഉത്സവം ആഘോഷിച്ചു"
english_title: "Olive Public School celebrated the Senior Festival."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166842/olive-public-school-celebrated-the-senior-festival"
published_at: "2023-12-03T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656cb6d55b000_olive.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വയോജന ഉത്സവം ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പതിവ് സ്‌കൂള്‍ ആഘോഷ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുടെ മുത്തശ്ശന്‍മാരുടെയും മുത്തശ്ശിമാരുടെയും സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പതിവ് സ്‌കൂള്‍ ആഘോഷ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുടെ മുത്തശ്ശന്‍മാരുടെയും മുത്തശ്ശിമാരുടെയും സംഗമം സംഘടിപ്പിച്ചു.

വാര്‍ധ്യക്യത്തിന്റെ അവശ കതകളില്‍ പൊതുസഹത്തില്‍ നിന്നും മാറി നില്‍ക്കുന്ന വയോജനങ്ങള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികള്‍ പുതുതലമുറക്ക് പുതിയൊരു സന്ദേശം കൂടിയായിരുന്നു.

സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.ടി അഷറഫിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടി മാനേജ്‌മെന്റ് ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദ്, എസ്.പി കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ലെയ്‌സണ്‍ ഓഫീസ് ര്‍ മുഹമ്മദ് പി.എ , കുരുവത്ത് കണ്ടി മൊയ്തീന്‍ ഹാജി, അധ്യാപകരായ അഫ്‌സത്ത് ഷാജഹാന്‍, നബീസ കെ.എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166842/olive-public-school-celebrated-the-senior-festival)