---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന്‍ നടന്നു"
english_title: "Perampra Block Panchayat Saksaratamishan was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166887/perampra-block-panchayat-saksaratamishan-was-held"
published_at: "2023-12-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d523989c8e_block.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് എട്ടാം ബാച്ച്, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.എന്‍.പി.ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് എട്ടാം ബാച്ച്, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.എന്‍.പി.ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉണ്ണിവേങ്ങേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി അശോകന്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഫാക്കല്‍റ്റി കെ.സി അബ്ദുള്‍ സമദ് മാസ്റ്റര്‍, കോഴ്‌സ് അധ്യാപിക ആര്‍ രജില എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സി. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക് മേരികുര്യാക്കോസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ പഞ്ചായത്തുകളിലൂടെ രജിസ്ട്രര്‍ ചെയ്ത പഠിതാക്കള്‍ക്ക് ഞായറാഴ്ച ഉള്‍പെടെ പൊതു അവധി ദിവസങ്ങളില്‍ കാലത്ത് 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ക്ലാസ്സുകള്‍ എടുക്കാനുംതീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166887/perampra-block-panchayat-saksaratamishan-was-held)