---
title: "തിരശീലകള്‍ ഉയരുകയായി; പേരാമ്പ്രയ്ക്ക് ഇനി കലയുടെ രാപകലുകള്‍ "
english_title: "The curtains are rising; Perambra now has days and nights of art"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167125/the-curtains-are-rising-perambra-now-has-days-and-nights-of-art"
published_at: "2023-12-05T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ea58c45e1c_1_akal.jpg"
keywords: []
---

# തിരശീലകള്‍ ഉയരുകയായി; പേരാമ്പ്രയ്ക്ക് ഇനി കലയുടെ രാപകലുകള്‍ 

> **Lead Summary:** ** പേരാമ്പ്ര :** ഇന്ന് രാവിലെ പതിനൊന്നിന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസില്‍ തിരികൊളുത്തുന്നതോടെ 19 വേദികളുടെ തിരശീലകള്‍ ഉയരുകയായി.

## Article Content

** പേരാമ്പ്ര :** ഇന്ന് രാവിലെ പതിനൊന്നിന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസില്‍ തിരികൊളുത്തുന്നതോടെ 19 വേദികളുടെ തിരശീലകള്‍ ഉയരുകയായി.

പേരാമ്പ്രയ്ക്ക് ഇനി കണ്ണിമ ചിമ്മാത്ത കലയുടെ രാപകലുകള്‍. ആയിരക്കണക്കിന് സര്‍ഗ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ തുടക്കമായിരുന്നു.

പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്. ശേഷിക്കുന്ന രചനാ മത്സരങ്ങള്‍ ഇന്ന് പേരാമ്പ്ര എയുപിഎസില്‍ ഒരുക്കിയ നാല് വേദികളില്‍ നടക്കും. ഇന്ന് മുതലാണ് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുക.

പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര, ബഡ്‌സ് സ്‌കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയന്‍സ് കോളേജ്, എന്‍.ഐ.എം എല്‍.പി സ്‌കൂള്‍, സെന്റ്  ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍.

കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

309 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167125/the-curtains-are-rising-perambra-now-has-days-and-nights-of-art)