---
title: "കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി "
english_title: "Kozhikode Revenue District School hoisted the flag for the arts festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167129/kozhikode-revenue-district-school-hoisted-the-flag-for-the-arts-festival"
published_at: "2023-12-05T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ea8214bbf1_1_kodi.jpg"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയ്ക്ക് ഇനി കണ്ണിമ ചിമ്മാത്ത കലയുടെ രാപകലുകള്‍. ആയിരക്കണക്കിന് സര്‍ഗ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയ്ക്ക് ഇനി കണ്ണിമ ചിമ്മാത്ത കലയുടെ രാപകലുകള്‍. ആയിരക്കണക്കിന് സര്‍ഗ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി.

ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ് കുമാര്‍ പതാക ഉയര്‍ത്തി. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ ബി.ബി. ബിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഷാദിയ ബാനു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗ്രാമ പഞ്ചായത്തംഗം മിനി പൊന്‍പറ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. വിനോദന്‍, സി. സുനില്‍കുമാര്‍, ഷിനുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167129/kozhikode-revenue-district-school-hoisted-the-flag-for-the-arts-festival)