---
title: "മിനിമം പെന്‍ഷന്‍കാരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം; കേരള സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ "
english_title: "Minimum pensioners should be included in the BPL list; Kerala Service Pensioners Association koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16713/minimum-pensioners-should-be-included-in-the-bpl-list-kerala-service-pensioners-association-koottalida"
published_at: "2021-12-18T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd9af3ce2ff_0000 WATERMARK.jpg"
keywords: []
---

# മിനിമം പെന്‍ഷന്‍കാരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം; കേരള സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ 

> **Lead Summary:** ** കൂട്ടാലിട**: മിനിമം പെന്‍ഷന്‍ വാങ്ങുന്നവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ കോട്ടൂര്‍ പഞ്ചായത്ത്. വാര്‍ഷിക സമ്മേളന പ്രമേയം മുഖേനയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിഎ കുടിശ്ശിക തടഞ്ഞുവെച്ചതിലൂടെ പെന്‍ഷന്‍കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്നും അത് ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

** കൂട്ടാലിട**: മിനിമം പെന്‍ഷന്‍ വാങ്ങുന്നവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ കോട്ടൂര്‍ പഞ്ചായത്ത്. വാര്‍ഷിക സമ്മേളന പ്രമേയം മുഖേനയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിഎ കുടിശ്ശിക തടഞ്ഞുവെച്ചതിലൂടെ പെന്‍ഷന്‍കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്നും അത് ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി. ദിവാകരന്‍ അധ്യക്ഷനായിരുന്നു. വി.സി. ശിവദാസന്‍, കെ.കെ. അബൂബക്കര്‍, വി.പി. ഗോവിന്ദന്‍കുട്ടി, പി.എം. മോഹനന്‍, ഇല്ലത്ത് വേണുഗോപാലന്‍, സി.എച്. സുകുമാരന്‍, കെ. ശോഭന, സി. കുഞ്ഞികൃഷ്ണന്‍ നായര്‍, ടി.കെ. ശിവദാസന്‍, പി. ഉണ്ണി നായര്‍, വിഷ്ണു നമ്പൂതിരി, ചന്ദ്രന്‍ കുറ്റിയുള്ളതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യോഗത്തില്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി പി. ദിവാകരനെയും, വൈസ് പ്രസിഡന്റായി ചന്ദ്രന്‍ കുറ്റിയുള്ളതിലിനെയും തെരെഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി വി.പി. ഗോവിന്ദന്‍കുട്ടിയെയും, ജോ. സെക്രട്ടറിയായി കെ. ശോഭനയെയും ട്രെഷററായി പി.എം. മോഹനനെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16713/minimum-pensioners-should-be-included-in-the-bpl-list-kerala-service-pensioners-association-koottalida)