---
title: "ഗാന്ധി സ്മരണകള്‍ ഇരമ്പുന്ന വേദികളില്‍ ഇന്ന് നിറഞ്ഞാടുന്ന ഇനങ്ങള്‍ "
english_title: "Items that fill today's venues where Gandhi memories are resounding"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167162/items-that-fill-todays-venues-where-gandhi-memories-are-resounding"
published_at: "2023-12-05T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ebeb68751d_1_ak.jpg"
keywords: []
---

# ഗാന്ധി സ്മരണകള്‍ ഇരമ്പുന്ന വേദികളില്‍ ഇന്ന് നിറഞ്ഞാടുന്ന ഇനങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര: **കലാസ്വാദകരെ വരൂ ...... ഗാന്ധി സ്മരണകള്‍ ഇരമ്പുന്ന വേദികളില്‍ ഇന്ന് നിറഞ്ഞാടുന്ന ഇനങ്ങള്‍ ഇതാണ്.

## Article Content

**പേരാമ്പ്ര: **കലാസ്വാദകരെ വരൂ ...... ഗാന്ധി സ്മരണകള്‍ ഇരമ്പുന്ന വേദികളില്‍ ഇന്ന് നിറഞ്ഞാടുന്ന ഇനങ്ങള്‍ ഇതാണ്.

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. പേരാമ്പ്രയില്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി 19 വേദികളാണ് മത്സരങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

**വേദി ഒന്ന് **സബര്‍മതിയില്‍ ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെയും ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെയും തിരുവാതിരക്കളി നടക്കും.

**വേദി രണ്ട് **ഫീനിക്‌സില്‍ ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും ഹയര്‍ സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും കേരളനടനം മത്സരങ്ങള്‍ നടക്കും.

**വേദി മൂന്ന് **ധരാസനയില്‍ ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും, യു പി വിഭാഗം **കുട്ടികളുടെയും, ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം മത്സരങ്ങള്‍ നടക്കും. **

**വേദി നാല് **സേവാഗ്രാമില്‍ യുപി വിഭാഗം മാപ്പിളപ്പാട്ട് മത്സരവും, ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരവും യുപി വിഭാഗം ഒപ്പന മത്സരങ്ങളും നടക്കും.

**വേദി അഞ്ച് **ടോള്‍സ്റ്റോയ് ഫാമില്‍ ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും, ഹയര്‍ സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും കഥകളി സിംഗിള്‍ മത്സരങ്ങളും ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെയും കഥകളി ഗ്രൂപ്പ് മത്സരങ്ങളും നടക്കും.

**വേദി ആറ് **വൈക്കത്തില്‍ ഹൈ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി യുപി വിഭാഗത്തിന്റെയും മലയാളം പദ്യംചൊല്ലല്‍ മത്സരങ്ങള്‍ നടക്കും.

**വേദി ഏഴ് **ഗുരുവായൂരില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും, യുപി വിഭാഗത്തിന്റെയും നാടോടി മത്സരങ്ങള്‍ നടക്കും.

**വേദി എട്ട് **ബോംബെയില്‍ യുപി വിഭാഗത്തിന്റെയും ഹയര്‍ സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും, ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോണോആക്ട് മത്സരങ്ങളും നടക്കും.

**വേദി ഒന്‍പത് **നവഖാലിയില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഹിന്ദി പദ്യം ചൊല്ലല്‍ മത്സരങ്ങള്‍ നടക്കും.

**വേദി പത്ത് **രാജ്ഘട്ടില്‍ യുപി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ തമിഴ് പദ്യം ചൊല്ലല്‍ മത്സരവും, യുപി, ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെ തമിഴ് പ്രസംഗ മത്സരവും നടക്കും.

**വേദി പതിനൊന്ന് **പയ്യന്നൂരില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഉറുദു പദ്യം ചൊല്ലല്‍ മത്സരവും, ഹയര്‍ സ്‌കൂള്‍, ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെ ഉറുദു പ്രസംഗ മത്സരവും നടക്കും.

**വേദി പന്ത്രണ്ട് **പാക്കനാര്‍പുരത്തില്‍ ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഓടക്കുഴല്‍, നാദസ്വര വായന മത്സരവും നടക്കും.

**വേദി പതിമൂന്ന് **വടകരയില്‍ ഹൈ സ്‌കൂള്‍, യു പി വിഭാഗത്തിന്റെ കന്നട പ്രസംഗ മത്സരവും, ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെ യക്ഷഗാന മത്സരവും യു പി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ കന്നട പദ്യം ചൊല്ലല്‍ മത്സരവും നടക്കും.

**വേദി പതിനാല് **അഹമ്മദാബാദില്‍ ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെ നാടക മത്സരവും നടക്കും. വേദി പതിനഞ്ച് പതിനാറില്‍ അറബിക് സാഹിത്യോത്സവവും യു പി വിഭാഗത്തിന്റെ കഥ പറയല്‍ മത്സരവും ഹൈ സ്‌കൂള്‍ യു പി വിഭാഗത്തിന്റെ അറബിക് സംഘഗാന മത്സരവും നടക്കും.

**വേദി പതിനാറ് **പീറ്റര്‍മാരിസ് ബാര്‍ഗില്‍ ഹൈ സ്‌കൂള്‍, യു പി വിഭാഗത്തിന്റെ ഖുര്‍ആന്‍ പാരായണവും ഹൈ സ്‌കൂള്‍ യു പി വിഭാഗത്തിന്റെ മോണോ ആക്ട് മത്സരവും നടക്കും.

**വേദി പതിനാറ് **അമൃതസറില്‍ ഹൈ സ്‌കൂള്‍ വിഭാഗത്തിന്റെ സംസ്‌കൃത നടക മത്സരവും,

**വേദി പതിനെട്ട് **ബാല്‍ഗാമില്‍ യു പി വിഭാഗത്തിന്റെ സംഘഗാനം, വന്ദേമാതരം, കഥാകഥനം മത്സരവും, യു പി വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗാനാലാപന മത്സരവും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167162/items-that-fill-todays-venues-where-gandhi-memories-are-resounding)