---
title: "തുടി താളം കലയുടെ മേളം സകലകലാരവമേളം പേരാമ്പ്രയില്‍ "
english_title: "Thudi Thalam Art Festival Sakala Kalarava Melam in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167225/thudi-thalam-art-festival-sakala-kalarava-melam-in-perambra"
published_at: "2023-12-05T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ef9b5c54bb_1_alapanam.jpg"
keywords: []
---

# തുടി താളം കലയുടെ മേളം സകലകലാരവമേളം പേരാമ്പ്രയില്‍ 

> **Lead Summary:** പേരാമ്പ്ര: 'വര്‍ണ്ണ മയൂരങ്ങളെ സ്‌നേഹ സ്വര്‍ണ്ണമരാളങ്ങളെ യവനിക ഉയരുകയായ് കലാദീപമുണരുകയായ് സ്വാഗതം'. 29 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ മനോഹരമായ സ്വാഗത ഗാനം പേരാമ്പ്ര നഗരത്തെ വിസ്മയിപ്പിച്ചു.

## Article Content

പേരാമ്പ്ര: 'വര്‍ണ്ണ മയൂരങ്ങളെ സ്‌നേഹ സ്വര്‍ണ്ണമരാളങ്ങളെ യവനിക ഉയരുകയായ് കലാദീപമുണരുകയായ് സ്വാഗതം'. 29 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ മനോഹരമായ സ്വാഗത ഗാനം പേരാമ്പ്ര നഗരത്തെ വിസ്മയിപ്പിച്ചു.

കോഴിക്കോട് ജില്ല റെവന്യു കലോത്സവത്തിന്റെ ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരുന്നു ഗാനാലാപനം. കലാ മേളയിലെ സര്‍ഗാത്മക കലകള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് സ്വാഗത സംഘം ഗാനം ആലപിച്ചിരിക്കുന്നത്.

**ആലാപനം:**

ടീന ജോയ്, സൗമ്യ എം എസ്, സ്‌നേഹ വി പി, ഡോ. ഷിജി രാജന്‍ കെ വി, ലക്ഷ്മി എസ്, ലീഷ്മ പി വി, ഡോ. ദീപ്ന അരവിന്ദ്, ഡോ. അപര്‍ണ പ്രതീപ്, ജയപ്രഭ എന്‍ കെ, ഹണിമോള്‍ പി ടി, സജിത കെ കെ, സ്വപ്ന എ എസ്, സജിന കെ കെ, സജിന പി എസ്, സ്‌നേഹ കെ ടി, സംഗീതം പത്മനാഭന്‍, സുമേഷ് സി ജെ, ശരത്കുമാര്‍ ആര്‍, ശരത് ആര്‍ എസ്, അനുഗ്രഹ് എസ് കെ, ഇന്‍സഫ് അബ്ദുള്‍ ഹമീദ്, സുജിത് തോമസ്, ബാബു എം കെ, അനീഷന്‍ എം കെ, സുധീര്‍ വി, നൗഫല്‍ ബാബു, ലിബിത് കെ, എന്നിവരാണ് ആലാപനം നിര്‍വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ ഉത്സവരാവിനും സംഗീതത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കോഴിക്കോട് ഡിഡിഇയും സ്വാഗത സംഘം ചെയര്‍മാന്‍ കണ്‍വീനറും കൂടിയായ മനോജ് മണിയൂരാണ് .

സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജി എച്ച് എസ് എസ് പന്തലായനി അധ്യാപിക ഡോ. ദീപ്ന അരവിന്ദ്. എകോപനം സെന്റ്  മേരിസ് ഹയര്‍ സെക്കണ്ടറി കൂടത്തായി അധ്യാപകന്‍ സുമേഷ് സി ജെയും, എം ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏലറ്റിന്‍ എന്നിവരും ചേര്‍ന്നാണ്. സംഗീതത്തിന്റെ നിയന്ത്രണം ബി ടി എം ഹയര്‍ സെക്കണ്ടറി തുറയൂര്‍ അധ്യാപകന്‍ ആര്‍ ശരത് എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167225/thudi-thalam-art-festival-sakala-kalarava-melam-in-perambra)