---
title: "ഇത് ഗാന്ധിയന്‍ ആകര്‍ഷകങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്ന് തുടച്ച് മാറ്റുന്ന കാലം; എ.എന്‍ ഷംസീര്‍"
english_title: "This is a time when Gandhian charms are being wiped from the textbooks; AN Shamseer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167233/this-is-a-time-when-gandhian-charms-are-being-wiped-from-the-textbooks-an-shamseer"
published_at: "2023-12-05T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f016e1639e_1_shamseer.jpg"
keywords: []
---

# ഇത് ഗാന്ധിയന്‍ ആകര്‍ഷകങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്ന് തുടച്ച് മാറ്റുന്ന കാലം; എ.എന്‍ ഷംസീര്‍

> **Lead Summary:** ** പേരാമ്പ്ര: **ഗാന്ധിയന്‍ ആകര്‍ഷകങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്ന് തുടച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് എ.എന്‍ ഷംസീര്‍.

## Article Content

** പേരാമ്പ്ര: **ഗാന്ധിയന്‍ ആകര്‍ഷകങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്ന് തുടച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് എ.എന്‍ ഷംസീര്‍.

ആ സാഹചര്യത്തിലാണ് ഈ വേദികള്‍ക്കിട്ട പേരുകള്‍ ഗാന്ധിയന്‍ സ്മരണകളെ ഓര്‍മിപ്പിക്കുന്നത്. 62-ാം മത് കോഴിക്കോട് റവന്യൂ ജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെ പേരില്‍ പരസ്പരം മനുഷ്യര്‍ കലഹിക്കാന്‍ പരിശ്രമിക്കുകയാണ്. ഗാന്ധി മുന്നോട്ടുവെച്ച സഹിഷ്ണുത അഹിംസ എന്നിവ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നാട് നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ ചരിത്രം പഠിക്കരുതെന്നും മുകുളന്മാര്‍ മത സ്പര്‍ദ്ധ വളര്‍ത്തുകയാണെന്നും വിശേഷിപ്പിച്ച് രാജ്യത്തെ ഒരു പുതിയ അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്.

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പരിരക്ഷ കൊടുക്കേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്തെ ചിലര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഹിന്ദു രാക്ഷ്ട്രത്തിലേക്കാണെന്നും, ദേശീയതയെ പ്രോത്സാഹിപ്പക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്തിന്റെ ഭരണഘടന ഏതു മതത്തെയും വിശ്വസിക്കാനും മതമില്ലാതെ മുന്നോട്ട് പോകുന്നതിലും വിശ്വസിക്കുന്നു. എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും ഈ ലോകം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകം ഇന്ന് നിര്‍മിത ബുദ്ധിയുടെ കാലത്താണ് ജീവിക്കുന്നത്. അങ്ങനെ സാങ്കേതികവിദ്യാ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അന്തവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന് തിരി തെളിയുകയാണ്. ഇവിടെ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ കൊല്ലത്ത് വച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലിന് പങ്കാളികളാകും.

വീറും വാശിയും നിറഞ്ഞ് വേണം അവസാനം വരെ മത്സരങ്ങള്‍ നടക്കേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഡിഡിഇ കോഴിക്കോട് ജനറല്‍ കണ്‍വീനര്‍ സി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥിയായി നാദാപുരം എംഎല്‍എ ഇ.കെ വിജയന്‍ പങ്കെടുത്തു. റവന്യൂ ജില്ല കലോത്സവ ലോഗോ ഉപഹാര സമര്‍പ്പണം കോഴിക്കോട് ജില്ല പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. ചടങ്ങിന് ബി.ബി ബിനീഷ് നന്ദി അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167233/this-is-a-time-when-gandhian-charms-are-being-wiped-from-the-textbooks-an-shamseer)