---
title: "റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റു കൂട്ടാന്‍ മില്ലറ്റ് മേളയും"
english_title: "Millet Mela to complement the Revenue District School Art Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167237/millet-mela-to-complement-the-revenue-district-school-art-festival"
published_at: "2023-12-05T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f07da4d93b_1_millett.jpg"
keywords: []
---

# റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റു കൂട്ടാന്‍ മില്ലറ്റ് മേളയും

> **Lead Summary:** ** പേരാമ്പ്ര: **റവന്യൂ ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ മില്ലറ്റ് മേളയും.

## Article Content

** പേരാമ്പ്ര: **റവന്യൂ ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ മില്ലറ്റ് മേളയും.

അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തില്‍ മില്ലറ്റിന്റെ പ്രചാരണത്തിനായി, ജില്ലയിലെ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം, മില്ലറ്റ് മിഷന്‍ ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് റവന്യൂ ജില്ല കലോത്സവത്തോട് അനുബന്ധിച്ച് മില്ലറ്റ് മേള ഒരുക്കുന്നു.

സ്‌കൂളിലെ താഴെ ഗ്രൗണ്ടില്‍ പ്രധാന വേദിയുടെ ഇടതുവശത്തായി ഒരുക്കിയ പവലിയനില്‍ ആരംഭിച്ച മില്ലറ്റ് മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മില്ലറ്റ് മിഷന്‍ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി.

നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രോജക്ട് ഓഫീസര്‍മാരായ എസ് ശ്രീചിത്ത്, എം കെ ഫൈസല്‍ മില്ലറ്റ് മിഷന്‍ ജില്ലാ സെക്രട്ടറി സെഡ് എ സല്‍മാന്‍, സികെ ജയരാജ്, ഡോ. ബിനു ശങ്കര്‍, ടി.എ രാജീവന്‍, എന്‍എസ്എസ് വളണ്ടിയര്‍മാരായ അവന്തിക കണ്ണന്‍, നിരഞ്ജന്‍ മറക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

മേളയോട് അനുബന്ധിച്ച് മില്ലറ്റ് പ്രചാരണം, പ്രദര്‍ശനം, വിപണനം എന്നിവയാണ് നടക്കുന്നത്. ബ്രൗണ്‍ ടോപ്പ്, വരക്, കുതിരവാലി, ചാമ, തിന, മണിച്ചോളം കമ്പ്, പനിവരക്, റാഗി തുടങ്ങിയ ഒന്‍പത് മില്ലറ്റുകളും മില്ലറ്റ് ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

ആദ്യദിവസം ചാമയരിയുടെ പായസം വിതരണം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ മറ്റു മില്ലറ്റുകളുടെ വിഭവങ്ങളും വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167237/millet-mela-to-complement-the-revenue-district-school-art-festival)