---
title: "രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കലോത്സവ വേദിയില്‍ എന്‍എസ്എസിന്റെ സന്നദ്ധ രക്തദാന സെല്‍ഫി പോയിന്റ് "
english_title: "Voluntary blood donation selfie point of NSS at Kalotsava venue to encourage blood donation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167240/voluntary-blood-donation-selfie-point-of-nss-at-kalotsava-venue-to-encourage-blood-donation"
published_at: "2023-12-05T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f0b009b7f8_1_selfy.jpg"
keywords: []
---

# രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കലോത്സവ വേദിയില്‍ എന്‍എസ്എസിന്റെ സന്നദ്ധ രക്തദാന സെല്‍ഫി പോയിന്റ് 

> **Lead Summary:** **പേരാമ്പ്ര :** ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജീവ ജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായി സെല്‍ഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര :** ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജീവ ജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായി സെല്‍ഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി.

നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ കര്‍മ്മപദ്ധതിയായ- ജീവ ജ്യോതി - സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേരള പോലീസിന്റെ പോള്‍ ബ്ലഡ് ആപ്പുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പയിന്‍ പ്രവര്‍ത്തനം നടത്തുന്നത്.

സന്നദ്ധ രക്തദാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കലാമേളയോടനുബന്ധിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ 1000 പേരുടെ ഒരു സന്നദ്ധ രക്തദാന ഡയറക്ടറി രൂപീകരണവും ഇതിന്റെ ഭാഗമായി നടക്കും.

ക്യാമ്പയിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ സെല്‍ഫി പോയിന്റ് പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് നോര്‍ത്ത് ജില്ലാ കോഡിനേറ്റര്‍ എസ് ശ്രീചി ത്ത് അധ്യക്ഷത വഹിച്ചു.

എന്‍എസ്എസ് സൗത്ത് ജില്ലാ കോഡിനേറ്റര്‍ എം.കെ ഫൈസല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ നിഷിത, പേരാമ്പ്ര ക്ലസ്റ്റര്‍ കണ്‍വീനര്‍ സി.കെ ജയരാജന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എ രാജീവന്‍, വടയക്കണ്ടി നാരായണന്‍, വളണ്ടിയര്‍മാരായ ഋഷിരാജ്, അതുല്യ വാരിയര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

എന്‍എസ്എസ് വളണ്ടിയര്‍ അവന്തിക കണ്ണന്‍ സ്വാഗതവും നിരഞ്ജന്‍ മറക്കാട്ട് നന്ദിയും പറഞ്ഞ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167240/voluntary-blood-donation-selfie-point-of-nss-at-kalotsava-venue-to-encourage-blood-donation)